ഇത് വിഘ്നേഷ് ശിവന്റെ അവസാന അവസരം? നയൻതാരയ്ക്കും സമ്മർദ്ദം?
തുടരെ മൂന്ന് ഹിറ്റുകളുമായി കരിയറിൽ മുൻനിരയിലേക്ക് വന്നിരിക്കുകയാണ് പ്രദീപ്.
വിഘ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന എൽഐകെ (ലൗ ഇൻഷുറൻസ് കമ്പനി) യിൽ പ്രദീപ് രംഗനാഥൻ ആണ് നായകൻ. കുറച്ച് നാളുകളായി ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്ന് കൊണ്ടിരിക്കുകയാണ്. ഇതിനിടെ ചിത്രത്തെക്കുറിച്ച് പുറത്ത് വരുന്ന അഭ്യൂഹമാണിപ്പോൾ ചർച്ചയാകുന്നത്. തുടരെ മൂന്ന് ഹിറ്റുകളുമായി കരിയറിൽ മുൻനിരയിലേക്ക് വന്നിരിക്കുകയാണ് പ്രദീപ്.
എൽഐകെ വിജയിച്ചില്ലെങ്കിൽ നടന്റെ താരമൂല്യത്തെ ഇത് ബാധിക്കും. ഈ സമ്മർദ്ദം പ്രദീപിനുണ്ട്. ഇതിനിടെ, എൽഐകെയിൽ പ്രദീപ് രംഗനാഥന് വലിയ പ്രതീക്ഷയില്ലെന്നും വിഘ്നേശ് ശിവനും പ്രദീപ് രംഗനാഥനും സ്വരചേർച്ചയിൽ അല്ലെന്നുമാണ് തമിഴകത്ത് ഉയരുന്ന അഭ്യൂഹം.
എൽഐകെ ഹിറ്റാകേണ്ടത് വിഘ്നേശ് ശിവനും അത്യാവശ്യമാണ്. കരിയറിലെ ഏറ്റവും മോശം സാഹചര്യത്തിലാണ് വിഘ്നേശ് ഇപ്പോൾ. ഈ സിനിമ വിജയിക്കേണ്ടത് വിഘ്‌നേഷിന്റെ ആവശ്യം കൂടിയാണ്. സിനിമ പരാജയപ്പെട്ടാൽ വിഘ്‌നേശിനെതിരെ കടുത്ത സൈബർ ആക്രമണവും ഹേറ്റും ഉണ്ടാകും. തന്റെ ഭർത്താവായത് കൊണ്ട് വിഘ്നേശ് അനാവശ്യ ഹേറ്റ് നേരിടുന്നെന്ന് നയൻതാര തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്.
വിഘ്നേഷ്-പ്രദീപ് ചിത്രം പരാജയപ്പെട്ടാൽ അത് ആഘോഷിക്കുക വിഘ്നേശിന്റെ ഭാര്യ നയൻതാരയുടെ ശത്രുക്കളായിരിക്കും. നിലവിൽ അത്രമാത്രം എതിരാളികൾ നയൻതാരയ്ക്കുണ്ട്. തന്റെ ഭർത്താവായത് കൊണ്ട് വിഘ്നേശ് അനാവശ്യ ഹേറ്റ് നേരിടുന്നെന്ന് നയൻതാര തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ഇത് വിഘ്‌നേഷിന്റെ അവസാന സാധ്യത കൂടിയാണെന്ന് വേണമെങ്കിൽ പറയാം.