മാര്‍ച്ച് 18 ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ അനൂപ് മേനോന്റെ 21 ഗ്രാംസ് ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. ത്രില്ലര്‍ സിനിമകള്‍ ഒരുക്കുമ്പോള്‍ ഉള്ള വെല്ലുവിളികളെ കുറിച്ചും ആ ടാസ്‌ക് കൃത്യമായി വിജയിച്ച 21 ഗ്രാംസിനെ കുറിച്ചും പറയുകയാണ് സംവിധായകന്‍ സൂരജ് ടോം.
സൂരജിന്റെ വാക്കുകള്‍
ഒരു thriller സിനിമ ഒരുക്കുമ്പോള്‍ ഉള്ള ഏറ്റവും വലിയ വെല്ലുവിളി ശ്രദ്ധ മാറാതെ ആളുകളെ സ്‌ക്രീനിലേക്ക് പിടിച്ചിരുത്തുക എന്നതാണ്. കാരണം, ഒരു സമയം കഴിയുമ്പോള്‍ പ്രേക്ഷകര്‍ കഥയ്ക്കുള്ളില്‍ കയറി ചിന്തിച്ചു തുടങ്ങും. ഇയാളല്ലേ അയാള്‍... അയാളല്ലേ ഇയാള്‍.. അതിന് വേണ്ടിയല്ലേ ഇത് എന്നൊക്കെ. ഒരു പിടിയും കൊടുക്കാതെ സിനിമ അവസാനം വരെ കൊണ്ടു പോകുക എന്നത് ഒരു വലിയ task ആണ്. അതു പൂര്‍ണ്ണമായും സാധ്യമായിരിക്കുന്നു 21 GRAMS എന്ന ചിത്രത്തിലൂടെ. അനൂപേട്ടന്‍ അവതരിപ്പിച്ച Crime Branch DYSP Nanda Kishore, പ്രിയപ്പെട്ട Jithu Damodar ന്റെ visuals എല്ലാം super.. 21 ഗ്രാംസ് ഒരു നല്ല ത്രില്ലറാണ്. അഭിനന്ദനങ്ങള്‍ സംവിധായകന്‍ ബിപിന്‍ കൃഷ്ണ.