'സെയ്ഫ് ആക്രമിക്കപ്പെടുമ്പോൾ കരീന ലഹരിയിൽ ആറാടുന്നു'; കുറ്റം മുഴുവൻ ഭാര്യയ്ക്ക് വരുന്ന 'രീതി' സ്വാഭാവികമാണല്ലോ എന്ന് ട്വിങ്കിൾ ഖന്ന

നിഹാരിക കെ.എസ്
ചൊവ്വ, 28 ജനുവരി 2025 (08:36 IST)
സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവത്തിലെ സംശയങ്ങളും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഇനിയും കെട്ടടങ്ങിയിട്ടില്ല. സെയ്ഫിന്റെ ഭാര്യയും നടിയുമായ കരീന കപൂറിനെ ആക്രമിച്ചു കൊണ്ടുള്ള ചര്‍ച്ചകളാണ് ഇതിലധികവും. കരീന കപൂറിനെ ലക്ഷ്യം വച്ചുള്ള കഥകള്‍ മെനയുന്നവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടിയും എഴുത്തുകാരിയുമായ ട്വിങ്കിള്‍ ഖന്ന. സെയ്ഫ് ആക്രമിക്കപ്പെടുമ്പോള്‍ കരീന ഒരു പാര്‍ട്ടിയില്‍ മദ്യപിച്ചു ബോധരഹിതയായിരുന്നു എന്ന വാര്‍ത്തയ്ക്കെതിരെയാണ് ട്വിങ്കിള്‍ രംഗത്തെത്തിയിരിക്കുന്നത്.
 
'സെയ്ഫ് ആശുപത്രിയിലായിരുന്നപ്പോള്‍, അദ്ദേഹത്തിന്റെ ഭാര്യ വീട്ടിലുണ്ടായിരുന്നില്ലെന്നും, ലഹരിയില്‍ ബോധരഹിതയായിരുന്നതിനാല്‍ അദ്ദേഹത്തെ സഹായിക്കാന്‍ സാധിച്ചിരുന്നില്ലെന്നുമൊക്കെ വിവരക്കേട് പ്രചരിച്ചിരുന്നു. യാതൊരു തെളിവും ഇല്ലാതിരുന്നിട്ടും ഇത്തരം തിയറികള്‍ അവസാനിച്ചില്ല. ഭാര്യയിലേക്ക് പഴി പോകുന്നത് ആളുകള്‍ ആസ്വദിക്കുകയായിരുന്നു. വളരെ പരിചതമായൊരു പാറ്റേണ്‍ തന്നെ', എന്നാണ് ട്വിങ്കിളിന്റെ പ്രതികരണം.
 
അതേസമയം, ജനുവരി 16ന് ആക്രമിക്കപ്പെട്ട താരം ജനുവരി 21ന് ആണ് സെയ്ഫ് അലിഖാന്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായി വീട്ടിലെത്തുന്നത്. നട്ടെല്ലിന് അടക്കം സര്‍ജറി കഴിഞ്ഞ സെയ്ഫ് ആശുപത്രിയില്‍ നിന്നും നടന്നു വന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയര്‍ത്തിയിരുന്നു. ആക്രമണം നടന്നു എന്നത് പിആര്‍ സ്റ്റണ്ട് ആണോ എന്നാണ് പലരും ചോദിച്ചത്. മോഷ്ടിക്കാനെത്തിയ മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്സാദ് എന്ന ബംഗ്ലാദേശ് സ്വദേശിയെ പോലീസ് പിടിക്കുകയും ചെയ്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

പദവി ദുരുപയോഗം ചെയ്യും, സാക്ഷികളെ സ്വാധീനിക്കും, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യഹർജി തള്ളാൻ കാരണങ്ങൾ ഇങ്ങനെ

അടുത്ത ലേഖനം
Show comments