പൊതുവേദിയിലെത്തുമ്പോള്‍ ഓണ്‍ലൈന്‍ മീഡിയകള്‍ അടുത്തുവരുന്നതിനെയും മോശം ആംഗിളുകളില്‍ നിന്നും വീഡിയോകള്‍ എടുത്ത് പോസ്റ്റ് ചെയ്യുന്നതിനെയും വിമര്‍ശിച്ച് നടിയും അവതാരകയുമായ ആര്യ. വല്ലാതെ വിഷമമ്മെടുത്തുന്ന കാര്യമാണിതെന്നും എവിടെ നിന്നാണ് ഇവര്‍ വീഡിയോ എടുക്കുന്നതെന്നും എവിടെന്ന് എപ്പോള്‍ പൊട്ടിവീഴുമെന്നും ഒരിക്കലും പറയാന്‍ പറ്റില്ലെന്നും ആര്യ പറയുന്നു.
ഏതൊരു വസ്ത്രം ധരിച്ചാലും ഒരുപാട് ശ്രദ്ധിക്കണം, പറയുന്ന വാക്കുകളിലും ജാഗ്രത വേണം. ഒരിക്കലും വീഡിയോ ഇട്ട ആളെ ആരും കുറ്റം പറയില്ല. പകരം അതില്‍ കാണുന്നവരെയാകും വിമര്‍ശിക്കുക. നമ്മുടെ സംസ്‌കാരത്തിന് ഏറ്റവും യോജിക്കുന്ന വസ്ത്രമെന്ന് പറയുന്ന സാരി ഉടുത്താല്‍ പോലും രക്ഷയില്ല. സാരിയിലെ ചില വീഡിയോസ് ഒക്കെ കണ്ടാല്‍... ഈശ്വരാ.. സ്ഥിരമായി ഉദ്ഘാടനങ്ങള്‍ ചെയ്യുന്ന ചില സഹതാരങ്ങള്‍ ഇതിനെ പറ്റി പറയുന്നത് കേള്‍ക്കാറുണ്ട്. സാരി ഉടുത്ത് പോയതാണ്. എന്നാല്‍ ഫോട്ടോ എടുത്ത ആംഗിള്‍ കണ്ടാല്‍ സത്യം പറഞ്ഞാല്‍ വിഷമം തോന്നുമെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. ആര്യ പറഞ്ഞു.