Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

അടികൊണ്ട് വശം കെട്ട സിനിമയാണ് ഉടല്‍: ഇന്ദ്രന്‍സ്

Indian film director

കെ ആര്‍ അനൂപ്

, വ്യാഴം, 19 മെയ് 2022 (12:42 IST)
ഇന്ദ്രന്‍സ്,ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗ കൃഷ്ണ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന 'ഉടല്‍' മെയ് 20ന് പ്രദര്‍ശനത്തിനെത്തും.ഉടല്‍ ഈ കാലത്ത് പറയേണ്ട കഥ തന്നെയാണെന്ന് ഇന്ദ്രന്‍സ് പറയുന്നു.
ഇന്ദ്രന്‍സിന്റെ വാക്കുകള്‍ 
 
ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ സാര്‍ നിര്‍മ്മിച്ച ഉടല്‍ സിനിമയുടെ പ്രീമിയര്‍ ഷോയ്ക്ക് ലഭിക്കുന്ന നല്ല പ്രതികരണങ്ങള്‍ക്ക് നന്ദി. വ്യത്യസ്തമായ പ്രമേയങ്ങളെ നമ്മുടെ പ്രേക്ഷകര്‍ എന്നും ഹൃദയപൂര്‍വ്വം സ്വീകരിച്ചിട്ടുണ്ട്. സംവിധായകന്‍ രതീഷ് രഘുനന്ദന്‍ ഈ കഥ എന്നോട് പറയുമ്പോള്‍ത്തന്നെ എന്റെ കഥാപാത്രത്തിന്റെ സാധ്യതയും വെല്ലുവിളിയും മനസിലായിരുന്നു. പറഞ്ഞതിനേക്കാള്‍ മനോഹരമായി രതീഷ് അത് ചിത്രീകരിച്ചിട്ടുണ്ട്. ഉടല്‍ ഈ കാലത്ത് പറയേണ്ട കഥ തന്നെയാണ്. നമ്മുടെ സിനിമയില്‍ അത്ര പരിചിതമല്ലാത്ത വിഷയമാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്. 
 
ഷൂട്ടിംഗിനിടയില്‍ ഉടനീളം അടികൊണ്ട് വശം കെട്ട സിനിമയാണ് ഉടല്‍. ഇത്തിരിപ്പോന്ന എന്നെക്കൊണ്ട് രണ്ടാഴ്ച്ചയിലേറെയാണ് മാഫിയ ശശി സാര്‍ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യിച്ചത്. അതത്രയും സ്‌ക്രീനില്‍ നന്നായി വന്നിട്ടുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം. 
 
മെയ് 20 വെള്ളിയാഴ്ച്ച ചിത്രം തീയേറ്ററുകളില്‍ എത്തുകയാണ്. നല്ല സിനിമകളെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള നിങ്ങള്‍ എല്ലാവരുടേയും സഹകരണം ഉടലിനും ഉണ്ടാകണമെന്ന് മാത്രം അഭ്യര്‍ത്ഥിക്കുന്നു.
 
രതീഷ് രഘുനന്ദന്‍ ആണ് സംവിധാനം ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്നു.
 
മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിക്കുന്നു.നിഷാദ് യൂസഫ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു.വില്യം ഫ്രാന്‍സിസ് ചിത്രത്തിനായി സംഗീതമൊരുക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യ നിറയട്ടെ, ഈ ചുവന്ന താടി! നന്ദി ലാല്‍ചേട്ടന്, കുറിപ്പുമായി ശങ്കര്‍ രാമകൃഷ്ണന്‍