Select Your Language

Notifications

webdunia
webdunia
webdunia
webdunia

കട്ടക്കലിപ്പിൽ സെന്തിൽ കൃഷ്‌ണ, 'ഉടുമ്പ്' ഫസ്റ്റ് ലുക്ക്!

ദുൽഖർ സൽമാൻ

കെ ആര്‍ അനൂപ്

, ബുധന്‍, 30 ഡിസം‌ബര്‍ 2020 (21:34 IST)
'ചാലക്കുടിക്കാരൻ ചങ്ങാതി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സെന്തിൽ കൃഷ്ണ നായകനായെത്തുന്ന പുതിയ ചിത്രമാണ് ഉടുമ്പ്. ടൈറ്റിൽ കൊണ്ട് തന്നെ ഏറെ ശ്രദ്ധേയമായ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു. ദുൽഖർ സൽമാനാണ് പോസ്റ്റർ റിലീസ് ചെയ്തത്. കട്ടക്കലിപ്പ് ലുക്കിലാണ് സെന്തിൽ കൃഷ്ണ. ഡാർക്ക് ത്രില്ലറായി ഒരുക്കുന്ന ഈ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ അലൻസിയർ ലെ ലോപ്പസ്, ഹരീഷ് പേരടി എന്നിവരെയും കാണാനാകും.
 
ഡോണുകളുടെ കഥപറയുന്ന ചിത്രത്തിൽ സസ്പെൻസ് ഒളിഞ്ഞുകിടപ്പുണ്ട്. മലയാള സിനിമയിൽ അധികം ശ്രമിക്കാത്ത ഒരു തരം സിനിമയാണ് ഇതെന്ന് സംവിധായകൻ കണ്ണൻ താമരക്കുളം പറഞ്ഞു. പുതുമുഖ നടി ആഞ്ചലീനയാണ് നായിക. നടൻ ധർമ്മജനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
 
24 മോഷൻ ഫിലിംസും കെ ടി മൂവി ഹൗസും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. അനീഷ് സഹദേവൻ ശ്രീജിത്ത് ശശിധരൻ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രവിചന്ദ്രനാണ് ഛായാഗ്രഹണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലാലേട്ടന്‍ 7 മണി എന്നുപറഞ്ഞാല്‍ 6.55ന് വരും: സാന്ദ്ര തോമസ്