Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒറ്റദിവസം കൊണ്ട് മുതല്‍മുടക്ക് തിരിച്ചുപിടിച്ച് അങ്കിള്‍; കോടികളുടെ കിലുക്കവുമായി മമ്മൂട്ടിച്ചിത്രം!

ഒറ്റദിവസം കൊണ്ട് മുതല്‍മുടക്ക് തിരിച്ചുപിടിച്ച് അങ്കിള്‍; കോടികളുടെ കിലുക്കവുമായി മമ്മൂട്ടിച്ചിത്രം!
, ശനി, 28 ഏപ്രില്‍ 2018 (14:52 IST)
മമ്മൂട്ടി നായകനായ അങ്കിള്‍ അസാധാരണ ബോക്സോഫീസ് പ്രകടനവുമായി കുതിച്ചുപായുന്നു. എല്ലായിടത്തുനിന്നും ഒരുപോലെ മികച്ച അഭിപ്രായം നേടുന്ന സിനിമ ഒറ്റദിവസം കൊണ്ട് മുതല്‍മുടക്ക് തിരിച്ചുപിടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
 
സാധാരണ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ നേടുന്ന അങ്കിളിന്‍റെ പ്രധാന ഹൈലൈറ്റുകള്‍ മമ്മൂട്ടിയുടെയും മുത്തുമണിയുടെയും തകര്‍പ്പന്‍ പെര്‍ഫോമന്‍സും ജോയ് മാത്യുവിന്‍റെ കിടിലന്‍ തിരക്കഥയുമാണ്. മുത്തുമണിയുടെ കരിയര്‍ ബെസ്റ്റ് ആണ് അങ്കിള്‍ എന്നാണ് അഭിപ്രായം.
webdunia
 
ഈ വാരാന്ത്യം ബോക്സോഫീസില്‍ അങ്കിള്‍ വിസ്‌മയം സൃഷ്ടിക്കുമെന്നാണ് പ്രവചനങ്ങള്‍. കുടുംബപ്രേക്ഷകരുടെ തള്ളിക്കയറ്റം മൂലം പല സെന്‍ററുകളും അധിക ഷോ കളിക്കാന്‍ പ്ലാന്‍ ചെയ്യുകയാണ്. തമിഴ്നാട്ടിലും ബാംഗ്ലൂരിലും അങ്കിള്‍ കളിക്കുന്ന തിയേറ്ററുകളില്‍ ജനസമുദ്രമാണ്.
 
webdunia
സമീപകാലത്ത് ഒരു മമ്മൂട്ടിച്ചിത്രത്തിനും ലഭിച്ചിട്ടില്ലാത്തത്ര സ്വീകാര്യതയാണ് അങ്കിളിന് ലഭിക്കുന്നത്. നവാഗത സംവിധായകന്‍ ഗിരീഷ് ദാമോദറിന് അഭിമാനിക്കാന്‍ വകനല്‍കുന്ന പ്രകടനമാണ് ചിത്രം നടത്തുന്നത്. ഗ്രേറ്റ്ഫാദറിന് ശേഷം മമ്മൂട്ടിയുടെ ഒരു വമ്പന്‍ ഹിറ്റായി അങ്കിള്‍ മാറുമ്പോള്‍ അത് മലയാള സിനിമയ്ക്കും പുത്തനുണര്‍വ്വ് സമ്മാനിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെ കെ ഒരു സൈലന്റ് കില്ലർ? മമ്മൂട്ടി കൈപിടിച്ചുയർത്തിയ വെള്ളിനക്ഷത്രം - ഗിരീഷ് ദാമോദർ