Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി സൌദിയില്‍ തുടക്കം കുറിച്ചു, ഗള്‍ഫില്‍ ആഘോഷക്കാലം; ‘ഉണ്ട’യ്ക്ക് റെക്കോര്‍ഡ് കളക്ഷന്‍ !

Webdunia
ചൊവ്വ, 18 ജൂണ്‍ 2019 (14:48 IST)
മലയാള ചിത്രങ്ങളുടെ മാര്‍ക്കറ്റ് ദിനം‌പ്രതി വലുതായിക്കൊണ്ടിരിക്കുന്നു. അതിനൊരു കാരണം മമ്മൂട്ടിയെപ്പോലുള്ള മെഗാസ്റ്റാറുകളാണ്. മമ്മൂട്ടിയുടെ ഏറ്റവും പുതിയ സൂപ്പര്‍ഹിറ്റായ ‘ഉണ്ട’ സൌദി അറേബ്യയില്‍ പ്രദര്‍ശനം ആരംഭിച്ചു. ഒരു മമ്മൂട്ടിച്ചിത്രം ആദ്യമായാണ് സൌദിയില്‍ റിലീസ് ചെയ്യുന്നത്. മലയാളത്തില്‍ നിന്ന് സൌദിയില്‍ റിലീസ് ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് ഉണ്ട.
 
ജി സി സിയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഉണ്ട പ്രദര്‍ശിപ്പിക്കുന്നുണ്ട്. സൌദിയെക്കൂടാതെ ജെദ്ദയിലും ഉണ്ട റിലീസായി. ഇന്ത്യയില്‍ നിന്ന് ചിത്രത്തിന് വന്‍ അഭിപ്രായം ഉയര്‍ന്നതോടെ ‘ഉണ്ട’ കാണാന്‍ കാത്തിരുന്ന ഗള്‍ഫ് മലയാളികള്‍ക്ക് ഇതോടെ ആഘോഷകാലമായി.
 
ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ഉണ്ട രചിച്ചത് നവാഗതനായ ഹര്‍ഷദ് ആണ്. കേരളത്തില്‍ നിന്ന് ഛത്തീസ്ഗഢിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഒരു സംഘം പൊലീസുകാരുടെ അതിജീവനത്തിന്‍റെ കഥയാണ് ഈ സിനിമ പറയുന്നത്. നിരൂപകപ്രശംസ പിടിച്ചുപറ്റിയ സിനിമ ബോക്സോഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിക്കുകയാണ്.
 
ഇത്രയും റിയലിസ്റ്റിക്കായ ഒരു സിനിമ ഇത്രയും വലിയ തിയേറ്റര്‍ കളക്ഷനും നേടുന്നത് അപൂര്‍വ്വമാണെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ജാനകിയെന്ന പേരിന് എന്താണ് പ്രശ്നം?, സെൻസർ ബോർഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

പുസ്തകം എഴുതിയതുകൊണ്ടോ, സിനിമയില്‍ അഭിനയിച്ചതുകൊണ്ടോ ആരും സാസ്‌കാരിക പ്രവര്‍ത്തകരാകില്ല: ജോയ് മാത്യു

കേരള ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ മോഷണം; ആറു പവന്റെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായി

കെട്ടിക്കിടക്കുന്ന ഫയലുകള്‍ അതിവേഗം തീര്‍പ്പാക്കണം; അദാലത്തിനു ആവശ്യമായ വകുപ്പുതല ക്രമീകരണങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി

സാധ്യത തുടര്‍ഭരണത്തിനു തന്നെ; മുന്നണി മാറ്റം വേണ്ടെന്ന നിലപാടില്‍ കേരള കോണ്‍ഗ്രസ്

അടുത്ത ലേഖനം
Show comments