Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ജീവിതത്തിലെ നാഴികക്കല്ലുകളിലൊന്നായ 'ഒരു ചെമ്പനീര്‍ പൂ..' ഗാനത്തിന്റെ കാരണഭൂതനും കൂടിയായ രവി'; സുഹൃത്തിന് പിറന്നാള്‍ ആശംസകളുമായി ഉണ്ണിമേനോന്‍

രവി മേനോന്‍ ഉണ്ണിമേനോന്‍ ഗായകന്‍ ഗായിക സിനിമ ന്യൂസ് പാട്ട് സിനിമ ഗാനങ്ങള്‍ മലയാളം സിനിമ ഗാനങ്ങള്‍

കെ ആര്‍ അനൂപ്

, ശനി, 8 ഒക്‌ടോബര്‍ 2022 (10:30 IST)
രവി മേനോനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. 30 കൊല്ലത്തില്‍ കൂടുതലായി അദ്ദേഹം പാട്ടുകളെ കുറിച്ച് എഴുതാന്‍ തുടങ്ങിയിട്ട്.സ്‌പോര്‍ട്‌സ് ലേഖകനായി കരിയര്‍ ആരംഭിച്ച അദ്ദേഹത്തിന്റെ ജന്മദിനമാണ് ഇന്ന്. തന്റെ സംഗീത ജീവിതത്തിലെ നാഴികക്കല്ലുകളിലൊന്നായ 'ഒരു ചെമ്പനീര്‍ പൂ..' ഗാനത്തിന്റെ കാരണഭൂതനും കൂടിയായ രവിക്ക് പിറന്നാള്‍ ആശംസകളുയി ഉണ്ണിമേനോന്‍.
 
ഉണ്ണിമേനോന്റെ വാക്കുകള്‍ 
 
കളിയെഴുത്തിന്റെ വേഗങ്ങളും, പാട്ടെഴുത്തിന്റെ സ്വച്ഛന്ദ താളങ്ങളും ഒരേ കൈയ്യടക്കത്തോടെ അക്ഷരങ്ങളിലേക്ക് ആവാഹിക്കുന്ന പ്രിയപ്പെട്ട സുഹൃത്ത് രവിക്ക് ഇന്ന് പിറന്നാള്‍. 
 
എന്റെ ഏറ്റവും വലിയ അഭ്യുദയകാംക്ഷികളില്‍ ഒരാളായ രവിയുടെ അനിതരസാധാരണമായ എഴുത്തു ശൈലിയുടെ ആരാധകനാണ് ഞാനെന്നും. സിനിമാ ഗാനങ്ങളുടെയും, ഫുട്ബാളിന്റെയും വിജ്ഞാനകോശമാണ് അദ്ദേഹം. എഴുത്തിലും, സംസാരിക്കുമ്പോള്‍ കണ്ണുകളിലും ഒളിഞ്ഞിരിക്കുന്ന കുസൃതിയാണ് എനിക്കേറെയിഷ്ടം എന്ന് പറഞ്ഞാല്‍ അതിശയോക്തിയല്ല!  
 
എന്റെ സംഗീത ജീവിതത്തിലെ നാഴികക്കല്ലുകളിലൊന്നായ 'ഒരു ചെമ്പനീര്‍ പൂ..' ഗാനത്തിന്റെ കാരണഭൂതനും കൂടിയായ രവിക്ക് ഈ പിറന്നാള്‍ ദിനത്തില്‍ സ്‌നേഹത്തിന്റെ നൂറ് ചെമ്പനീര്‍ പൂക്കള്‍!
 
ഹൃദയാശംസകളോടെ സ്വന്തം ഉണ്ണിമേനോന്‍.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സ്വന്തം ഓട്ടോയല്ലാതെ വേറേതാണ് കംഫര്‍ട്ടായിട്ടുള്ള സ്ഥലം'; സോഷ്യല്‍ മീഡിയയിലെ വൈറല്‍ സീന്‍, 'ന്നാ താന്‍ കേസ് കൊട്' തരംഗം തീരുന്നില്ല