Webdunia - Bharat's app for daily news and videos

Install App

വയലൻസ്, വയലൻസ്, വയലൻസ്: മാർക്കോ 18ന് താഴെയുള്ളവർക്ക് കാണാൻ പറ്റുന്ന പടമാണെന്ന് തോന്നുന്നില്ല: ജഗദീഷ്

അഭിറാം മനോഹർ
ബുധന്‍, 27 നവം‌ബര്‍ 2024 (12:59 IST)
Marco
ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ മാര്‍ക്കോ ക്രിസ്മസില്‍ റിലീസിനായി ഒരുങ്ങുകയാണ്. സിനിമ തിയേറ്ററുകളിലെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സിനിമയിലെ അഭിനേതാക്കളെ പരിചയപ്പെടുത്തി കൊണ്ട് അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം വീഡിയോ പുറത്ത് വിട്ടിരുന്നു.സിനിമ എന്താണെന്നും സിനിമയ്ക്ക് പിന്നിലുള്ള കാര്യങ്ങളെ പറ്റിയുമാണ് അഭിനേതാക്കള്‍ സംസാരിച്ചത്. വീഡിയോയിൽ മാര്‍ക്കോ 18 വയസിന് താഴെയുള്ളവര്‍ക്ക് പറ്റിയ സിനിമയല്ലെന്നാണ് തോന്നുന്നതെന്നാണ് സിനിമയിലെ പ്രധാനതാരങ്ങളിലൊരാളായ ജഗദീഷ് പറയുന്നത്.
 
ഡിസംബര്‍ 20നാണ് സിനിമ തിയേറ്ററുകളില്‍ എത്തുന്നത്. റിലീസിന് മുന്‍പായി പുറത്ത് വിട്ട സിനിമയുടെ ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ടീസറിലടക്കം നിരവധി വയലന്‍സുള്ള രംഗങ്ങളുണ്ടായിരുന്നു. അടുത്തിടെ പുറത്തുവിട്ട സിനിമയിലെ ഗാനത്തിലും വയലന്‍സിന്റെ അതിപ്രസരമാണ് ഉണ്ടായിരുന്നത്. നിങ്ങള്‍ കണ്ടത് വെറും ടീസര്‍ മാത്രമാണെന്നും സിനിമയിലെ വയലന്‍സ് എത്രയോ മുകളിലാണെന്നുമാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെ പറയുന്നത്. മലയാളത്തിലെ ഏറ്റവും വയലന്റ് പടമെന്ന ടാഗ് ലൈനില്‍ വരുന്ന ആക്ഷന്‍ ത്രില്ലര്‍ സംവിധാനം ചെയ്യുന്നത് ഹനീഫ് അദേനിയാണ്. അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യുന്ന സിനിമയ്ക്ക് ആക്ഷന്‍ ഒരുക്കിയിരിക്കുന്നത് കലൈ കിങ്ങ്സ്റ്റണാണ്. രവി ബസ്രൂര്‍ ആണ് സംഗീതം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Uthradam: വ്യാഴാഴ്ച ഉത്രാടം

പൗരത്വം തെളിയിക്കാനുള്ള മതിയായ രേഖയായി ആധാര്‍ കാര്‍ഡിനെ പരിഗണിക്കാനാകില്ലെന്ന് വീണ്ടും സുപ്രീം കോടതി

കാരുണ്യ സുരക്ഷാ പദ്ധതികള്‍ക്കായി 124.63 കോടി രൂപ കൂടി അനുവദിച്ചു

സ്വകാര്യ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ട്രംപ് ഇന്ത്യയുമായുള്ള ബന്ധം ബലി കഴിപ്പിച്ചത്: ഗുരുതര ആരോപണവുമായി മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

ഇന്ത്യ നിൽക്കേണ്ടത് റഷ്യയ്ക്കൊപ്പമല്ല, യുഎസിനൊപ്പം, പുട്ടിനും ഷിയ്ക്കും ഒപ്പമുള്ള മോദിയുടെ കൂടിക്കാഴ്ച ലജ്ജാവഹമെന്ന് പീറ്റർ നവാരോ

അടുത്ത ലേഖനം
Show comments