Webdunia - Bharat's app for daily news and videos

Install App

ഉണ്ണി മുകുന്ദൻ ഹിന്ദുത്വ രാഷ്ട്രീയത്തെയും അതിന്റെ അണികളെയും സുഖിപ്പിക്കുന്ന നടനെന്ന് സിനിമാ ഗ്രൂപ്പിൽ കുറിപ്പ്, മറുപടിയുമായി താരം

Webdunia
ചൊവ്വ, 2 ജനുവരി 2024 (15:08 IST)
സിനിമാഗ്രൂപ്പില്‍ തന്നെ പറ്റി എഴുതിയ കുറിപ്പിനെതിരെ പ്രതികരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. കരിയര്‍ ഗ്രോത്തിനായി ഹിന്ദുത്വ രാഷ്ട്രീയത്തെയും അതിന്റെ അണികളെയും സുഖിപ്പിക്കുക എന്ന കാര്യമാണ് ഉണ്ണി മുകുന്ദന്‍ ചെയ്യുന്നതെന്നും ഒരു തീവ്രവാദ ആശയത്തെ കൂട്ട് പിടിച്ച് പണം ഹിറ്റാക്കുകയും കരിയര്‍ ഗ്രോത്ത് ഉണ്ടാക്കുകയും ചെയ്യുന്നതിലും ഭേദം കട്ടപ്പാരയും എടുത്ത് കക്കാന്‍ പോകുന്നതാണെന്നായിരുന്നു ഉണ്ണി മുകുന്ദനെതിരെ വന്ന കുറിപ്പ്. മൂവി സ്ട്രീറ്റ് എന്ന ഗ്രൂപ്പിലായിരുന്നു താരത്തിനെതിരെ പോസ്റ്റ് വന്നത്.
 
ഈ കുറിപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു നടന്റെ പ്രതികരണം. ഒരു കൂട്ടം ആളുകളുടെ രാഷ്ട്രീയത്തിനും പ്രത്യയശാസ്ത്രത്തിനും എതിരായി സിനിമ ചെയ്തു എന്ന കാരണത്താല്‍ തനിക്കെതിരെ വിദ്വേഷം വളര്‍ത്താന്‍ ഉതകുന്ന ഒരു പോസ്റ്റ് അപ്രൂവ് ചെയ്തത് കൊണ്ട് സിനിമയെ പിന്തുണയ്ക്കുന്ന ഒരു ഗ്രൂപ്പായി മൂവി സ്ട്രീറ്റിനെ താന്‍ കാണുന്നില്ലെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. മാളികപ്പുറം തിയേറ്ററില്‍ പോയി കണ്ട എല്ലാവരെയും വര്‍ഗീയവാദിയാക്കുകയാണ് പോസ്റ്റ് ചെയ്യുന്നതെന്നും മാളികപ്പുറം ഒരു അജണ്ടയുടെ പുറത്തുള്ള സിനിമയാണെന്ന് കരുതുന്നവര്‍ക്ക് ജയ് ഗണേഷ് എന്ന തന്റെ പുതിയ കാണാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഉണ്ണി മുകുന്ദന്‍ കുറിച്ചു. ജയ് ഗണേഷ് ആഗസ്റ്റ് 11ന് റിലീസ് ചെയ്യുമെന്നും ഫാമിലിയെ രസിപ്പിക്കുന്ന ചിത്രമായിരിക്കും ഇതെന്നും പോസ്റ്റില്‍ ഉണ്ണി മുകുന്ദന്‍ കുറിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് രാജ്യത്തെ ഹമാസ് മധ്യസ്ഥ ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി ഖത്തർ

രാജ്യത്ത് കുട്ടികളുടെ എണ്ണം കുറയുന്നു. ജനനനിരക്ക് ഉയർത്താൻ സെക്സ് മന്ത്രാലയം രൂപീകരിക്കാൻ റഷ്യ

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി, വിദേശ വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ നിർത്തലാക്കി

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യയില്‍ ഉള്ളിടത്തോളം മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

അടുത്ത ലേഖനം
Show comments