Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതുവത്സര ദിനത്തിൽ 'ജയ് ഗണേഷ്' റിലീസ് പ്രഖ്യാപിച്ചു

unni mukundan Jai Ganesh

കെ ആര്‍ അനൂപ്

, തിങ്കള്‍, 1 ജനുവരി 2024 (11:13 IST)
ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന പുതിയ സിനിമയാണ് ജയ് ഗണേഷ്. മഹിമ നമ്പ്യാർ ആണ് ഉണ്ണിയുടെ നായിക. പുതുവത്സര ദിനത്തിൽ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. ഏപ്രിൽ 11ന് ചിത്രം പ്രദർശനത്തിന് എത്തും.
ഓഗസ്റ്റ് 22നാണ് ചിത്രം പ്രഖ്യാപിച്ചത്. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ഉണ്ണിമുകുന്ദനും രഞ്ജിത്ത് ശങ്കറും ചേർന്നാണ്.
 
ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ മൂന്നാമത്തെ ചിത്രമാണ് ജയ് ഗണേഷ്. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവരും.മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിൽ കൂടി ചിത്രം പ്രദർശനത്തിന് എത്തുമെന്നാണ് പുറത്തുവിട്ട പോസ്റ്ററുകളിൽ നിന്ന് മനസ്സിലാക്കാൻ ആകുന്നത്.
 
സിനിമയിൽ ഗണപതി ഭഗവാനായി ഉണ്ണി മുകുന്ദൻ വേഷമിടുമെന്നും കേൾക്കുന്നു. മാളികപ്പുറത്തിന് ലഭിച്ച വിജയം ആവർത്തിക്കാൻ ആകുമെന്ന് പ്രതീക്ഷയിലാണ് ഉണ്ണിമുകുന്ദൻ ആരാധകരും
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒമ്പതാം വിവാഹ വാര്‍ഷികം, സ്‌നേഹത്തിന്റെയും ഇടിയുടെയും ഒമ്പത് വര്‍ഷങ്ങളെന്ന് അഖില്‍ മാരാര്‍