Webdunia - Bharat's app for daily news and videos

Install App

Marco: ഹിറ്റടിക്കുമെന്ന് അറിയാമായിരുന്നു, ഇത്രയും പ്രതീക്ഷിച്ചില്ല, മാർക്കോയ്ക്ക് നാല് ഭാഗങ്ങൾ വരെയുണ്ടാകാമെന്ന് ഉണ്ണി മുകുന്ദൻ

അഭിറാം മനോഹർ
തിങ്കള്‍, 6 ജനുവരി 2025 (17:01 IST)
മാര്‍ക്കോ 100 കോടി ക്ലബില്‍ ഇടം നേടിയതില്‍ സന്തോഷം പങ്കിട്ട് നടന്‍ ഉണ്ണി മുകുന്ദന്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഫാമിലി ചിത്രങ്ങള്‍ മാത്രമാണ് ചെയ്തിരുന്നതെന്നും അതില്‍ നിന്നും ഒരു മാറ്റമെന്ന നിലയിലാണ് മാര്‍ക്കോ ചെയ്തതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഒരുപാട് എഫര്‍ട്ട് എടുത്ത് ചെയ്ത സിനിമയാണ് മാര്‍ക്കോ. കഴിഞ്ഞ അഞ്ചാറ് വര്‍ഷങ്ങളായി ആക്ഷന്‍ സിനിമകള്‍ വേണ്ടെന്ന തീരുമാനത്തിലായിരുന്നു. ഫാമിലി ചിത്രങ്ങളാണ് ചെയ്തത്.മാളികപ്പുറത്തിന്റെ സമയത്താണ് ഹനീഫ് മാര്‍ക്കോയെ പറ്റി പറയുന്നത്.
 
 പിന്നീട് അത് മുന്നോട്ട് പോയി. നമ്മള്‍ ചെയ്യാന്‍ ആഗ്രഹിച്ചത് പോലെ ചെയ്യാനായി. ഹിറ്റടിക്കുമെന്ന് ഉറപ്പായിരുന്നു. മലയാളത്തില്‍ ഇതുവരെ ആരും ചെയ്യാത്ത ആക്ഷന്‍സ് ചെയ്യാന്‍ ഞാന്‍ റെഡിയായിരുന്നു. മിനിമം ഗ്യാരന്റിയുള്ള കഥയും ലഭിച്ചതിനാല്‍ ഹിറ്റടിക്കുമെന്ന് പ്രതീക്ഷിച്ചതാണ്. ഇത്ര വലിയ വിജയമാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. മലയാളത്തേക്കാള്‍ കൂടുതല്‍ കളക്ഷന്‍ ഹിന്ദിയില്‍ നിന്നാണ് ലഭിക്കുന്നത്. ഗോള്‍ഡ് 101.3 എഫ് എമ്മിനോട് സംസാരിക്കവെ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
 
 മാര്‍ക്കോയ്ക്ക് രണ്ടാം ഭാഗവും ചിലപ്പോള്‍ മൂന്നാം ഭാഗവും ഉണ്ടാകും. നാലാം ഭാഗവും ഉണ്ടാകും. അത് വരെ നമ്മള്‍ പോലും, ബാക്കി എല്ലാം ആരോഗ്യം പോലെയെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഡിസംബര്‍ 20ന് റിലീസ് ചെയ്ത മാര്‍ക്കോ മലയാളത്തിന് പുറമെ ഹിന്ദിയിലും തെലുങ്കിലും വലിയ വിജയമാണ് സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു 100 കോടി ക്ലബില്‍ സിനിമ ഇടം പിടിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ചരിവിലൂടെ നീങ്ങി കുട്ടികളെ ഇടിച്ചു, രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍; ഒരു മൂന്നാം കക്ഷിയും ഇല്ല

‘പാക് ഷെല്ലാക്രമണം നേരിൽ കണ്ടു, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം ഇന്ത്യൻ സൈന്യം’; അനുഭവം പറഞ്ഞ് ഐശ്വര്യ

BREAKING: സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: വെടിനിർത്തലിന് ധാരണയായി, ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments