ഹനീഫ് അദേനി സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ ഏറ്റവും പുതിയ സിനിമയായ മാര്‍ക്കോ 100 കോടിയും കടന്ന് മുന്നോട്ട്. ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. റിലീസ് ചെയ്ത് 16 ദിവസങ്ങള്‍ കൊണ്ടാണ് സിനിമ ആഗോളതലത്തില്‍ 100 കോടിയെന്ന നേട്ടത്തിലെത്തിയത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ആദ്യത്തെ 100 കോടി ചിത്രമാണ് മാര്‍ക്കോ.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20ന് റിലീസ് ചെയ്ത സിനിമ മലയാളത്തിലെ ഏറ്റവും വയലന്റ് സിനിമ എന്ന ലേബലിലാണ് റിലീസായത്. ആദ്യ ഷോ കഴിഞ്ഞത് മുതല്‍ യുവാക്കള്‍ സിനിമ ഏറ്റെടുക്കുകയായിരുന്നു. മലയാളത്തില്‍ ആദ്യ ദിനങ്ങളില്‍ വമ്പന്‍ കളക്ഷന്‍ നേടിയ സിനിമ കേരളത്തില്‍ ഒന്ന് ക്ഷീണിച്ചപ്പോഴേക്കും ഉത്തരേന്ത്യയില്‍ സിനിമ കത്തിക്കയറി. 50ന് താഴെ സ്‌ക്രീനുകളില്‍ ഉത്തരേന്ത്യയില്‍ റിലീസ് ചെയ്ത സിനിമയുടെ സ്‌ക്രീനുകളുടെ എണ്ണം പിന്നീട് 600 കടക്കുകയും ചെയ്തിരുന്നു. മലയാളത്തിന് പുറമെ സിനിമയ്ക്ക് കൂടുതല്‍ കളക്ഷന്‍ ലഭിച്ചത് ബോളിവുഡില്‍ നിന്നാണ്.
ജനുവരി ഒന്നിനാണ് സിനിമയുടെ തെലുങ്ക് പതിപ്പ് പുറത്തിറങ്ങിയത്. ജനുവരി മൂന്നിന് തമിഴിലും റിലീസ് ചെയ്തു. തെലുങ്കില്‍ 1.75 കോടിയാണ് ആദ്യ ദിനം സിനിമ നേടിയത്. 30 കോടി മുതല്‍ മുടക്കാണ് സിനിമയ്ക്ക് വേണ്ടിവന്നത്. സിനിമയ്ക്ക് രണ്ടാം ഭാഗവും സംവിധായകന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.