Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുഞ്ചാക്കോ ബോബൻ അന്ന് പറഞ്ഞ ലിസ്റ്റിൽ കാവ്യയും ഭാവനയും; ഇപ്പോഴും അങ്ങനെ തന്നെ ആണോ എന്ന് ആരാധകർ

ഇപ്പോൾ കുഞ്ചാക്കോ ബോബന്റെ പഴയ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതിന് കാരണം, ഉണ്ണി മുകുന്ദനും.

കുഞ്ചാക്കോ ബോബൻ അന്ന് പറഞ്ഞ ലിസ്റ്റിൽ കാവ്യയും ഭാവനയും; ഇപ്പോഴും അങ്ങനെ തന്നെ ആണോ എന്ന് ആരാധകർ

നിഹാരിക കെ.എസ്

, ശനി, 4 ജനുവരി 2025 (13:46 IST)
സിനിമ ഇൻഡസ്ട്രിയിൽ വലിയ ഹേറ്റേഴ്‌സ് ഇല്ലാത്ത നടന്മാർ ചുരുക്കമാണ്. അതിലൊരാളാണ് കുഞ്ചാക്കോ ബോബൻ. താരങ്ങൾ നൽകുന്ന അഭിമുഖങ്ങൾ ഓരോ സമയങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോൾ കുഞ്ചാക്കോ ബോബന്റെ പഴയ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതിന് കാരണം, ഉണ്ണി മുകുന്ദനും. ഉണ്ണി മുകുന്ദന്റെ മാർക്കോ വമ്പൻ ഹിറ്റായി മുന്നേറുമ്പോൾ ഉണ്ണിയുടെ പഴയ ചില വീഡിയോസ് വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി. ഇതിലാണ് കുഞ്ചാക്കോ ബോബനും ഉള്ളത്.
 
ജോൺ ബ്രിട്ടാസ് അവതാരകനായി എത്തിയ ജെബി ജംഗ്ഷൻ എന്ന ഷോയിൽ ചക്കോച്ചൻ അതിഥിയായി എത്തിയപ്പോൾ ഉള്ള ഒരു വീഡിയോ ക്ലിപ് ആണ് വൈറലാവുന്നത്. ഷോയിൽ എൽഇഡി സ്‌ക്രീനിൽ എത്തിയ ഉണ്ണി മുകുന്ദൻ ചാക്കോച്ചനെ കുറിച്ച് വാചാലനായി. മല്ലു സിംഗ് എന്ന സിനിമയിൽ താൻ കമ്മിറ്റ് ചെയ്ത സമയത്ത് വന്ന ചാക്കോച്ചന്റെ കോൾ. അന്ന് ഞാൻ തുടക്കകാരനാണ്, എന്നെ പോലെ ഒരാളെ വിളിച്ച് സംസാരിക്കേണ്ട കാര്യമില്ല. പക്ഷേ അന്നത്തെ അദ്ദേഹത്തിന്റെ സംസാരം അദ്ദേഹം എത്രത്തോളം സ്വീറ്റ് ആണെന്ന് എനിക്ക് മനസ്സിലാക്കി തന്നു. ഭയങ്കര ഇഷ്ടമാണ് എനിക്ക് ചാക്കോച്ചനെ, അത്രയും നല്ല ഹംപിൾ പേഴ്‌സൺ ആണ് ചാക്കോച്ചൻ എന്നൊക്കെയാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്.
 
അതിന് ശേഷം ഒരു ചോദ്യവും ചോദിക്കുന്നുണ്ട്, ഇതുവരെ കൂടെ അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട നടിയേതാണ് എന്നാണ് ഉണ്ണി മുകുന്ദൻ കുഞ്ചാക്കോ ബോബനോട് ചോദിക്കുന്നത്. ഇതിന് താരം നൽകിയ മറുപടിയാണ് ശ്രദ്ധേയം. ഏറ്റവും പ്രിയപ്പെട്ട നടി ശ്രീവിദ്യ അമ്മയാണ് എന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ മറുപടി, കെപിഎസി ലളിത ചേച്ചിയെയും വളരെ ഇഷ്ടമാണ്. എന്ന് പറഞ്ഞ നടൻ, ഈ ജനറേഷനിലെ നടിമാരെ കുറിച്ചും സംസാരിക്കുന്നുണ്ട്.
 
ആൻ അഗസ്റ്റിൻ എന്റെ നല്ല ഒരു സുഹൃത്താണ്. നമിത, ഭാവന തുടങ്ങിയവരൊക്കെ സുഹൃത്തുക്കളാണ്. കാവ്യ മാധവനുമായി വർഷങ്ങളായുള്ള സൗഹൃദമുണ്ട് എന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ മറുപടി. ഇതോടെ, കാവ്യയായും ഭാവനയായും ഇപ്പോഴും കുഞ്ചകക്കോ ബോബന് സൗഹൃദമുണ്ടോ എന്നാണ് ചിലരുടെ ചോദ്യം.

ഭാവന സിനിമയിൽ സജീവമല്ലെങ്കിലും ഇടയ്ക്ക് ഓരോ സിനിമകൾ ചെയ്യാറുണ്ട്. നടികർ ആണ് ഭാവനയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം. കാവ്യ ദിലീപുമായുള്ള വിവാഹശേഷം അഭിനയം തന്നെ ഉപേക്ഷിച്ചിരിക്കുകയാണ്. ഇതോടെയാണ് ഇവർ തമ്മിലുള്ള സൗഹൃദം ഇപ്പോഴും ഉണ്ടോ എന്ന് ചിലർ ചോദിക്കുന്നത്. സിനിമയിൽ സജീവമല്ലെങ്കിലും നല്ല സൗഹൃദങ്ങൾ എപ്പോഴും കൂടെയുണ്ടാകും. അത്തരത്തിൽ കുഞ്ചാക്കോ ബോബന്റെ എക്കാലത്തെയും നല്ല സഹൃദങ്ങളിൽ ഇവർ ഉണ്ടെന്നാണ് താരത്തിന്റെ ആരാധകർ ചൂണ്ടിക്കാട്ടുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഖുശ്ബുവിനെ അറസ്റ്റ് ചെയ്തു; പാർപ്പിച്ചത് ആടുകൾക്കൊപ്പം, ദുർഗന്ധം വമിക്കുന്ന റൂമിൽ ഏഴ് മണിക്കൂറോളം