ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. മിഥുൻ മാനുവൽ തോമസാണ് സംവിധായകൻ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലൻ ആണ് സിനിമ നിർമിക്കുന്നത്. ഇതാദ്യമായാണ് ഉണ്ണി മുകുന്ദനും മിഥുന്‍ മാനുവല്‍ തോമസം ഒന്നിക്കുന്നത്. മാര്‍ക്കോയ്ക്ക് ശേഷം പുതിയ പുതിയ ചിത്രം എന്ന പേരില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് ചിത്രത്തിന്റെ അപ്‌ഡേറ്റ് പങ്കുവച്ചത്.
ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രം എന്ന നിലയിലാണ് സിനിമ ഒരുങ്ങുന്നത്. അതിരുകവിഞ്ഞ വിനോദം വാഗ്ദാനം ചെയ്യുന്നു എന്ന് അവകാശപ്പെട്ടുകൊണ്ടാണ് ഉണ്ണി മുകുന്ദന്റെ പോസ്റ്റ്. ഗോകുലം ഗോപാലന്‍, മിഥുന്‍ മാനുവല്‍ തോമസ് എന്നിവര്‍ക്കൊപ്പമുള്ള ചിത്രവും ഉണ്ണി മുകുന്ദന്‍ പങ്കുവച്ചു. മെഗാ മാസ്സ് എന്റെര്‍റ്റൈനെര്‍ ആയി ഒരുക്കുന്ന ചിത്രത്തില്‍ വന്‍ താരനിര അണിനിരക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരു ചിത്രത്തിലെ മറ്റു താരങ്ങള്‍, അണിയറ പ്രവര്‍ത്തകര്‍ തുടങ്ങിയ വിവരങ്ങള്‍ പിന്നീട് പുറത്തുവിടും. കോ പ്രൊഡ്യൂസര്‍സ്- വി സി പ്രവീണ്‍, ബൈജു ഗോപാലന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കൃഷ്ണമൂര്‍ത്തി എന്നിവരെയും പോസ്റ്റില്‍ ഉണ്ണി മുകുന്ദന്‍ ടാഗ് ചെയ്തിട്ടുണ്ട്.