Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ജോജിയും ബിന്‍സിയും', രസകരമായ ലൊക്കേഷന്‍ വിശേഷങ്ങളുമായി നടി ഉണ്ണിമായ പ്രസാദ്

'ജോജിയും ബിന്‍സിയും', രസകരമായ ലൊക്കേഷന്‍ വിശേഷങ്ങളുമായി നടി ഉണ്ണിമായ പ്രസാദ്

കെ ആര്‍ അനൂപ്

, വെള്ളി, 16 ഏപ്രില്‍ 2021 (11:17 IST)
ജോജി റിലീസ് ചെയ്ത് ദിവസങ്ങള്‍ പിന്നിടുമ്പോഴും സിനിമയുടെ ലൊക്കേഷന്‍ ഓര്‍മ്മകളിലാണ് നടി ഉണ്ണിമായ പ്രസാദ്. ബിന്‍സി എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിച്ചത്. മികച്ച പ്രകടനം പുറത്തെടുത്ത ഉണ്ണിമായ ഫഹദിനൊപ്പവും തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്റെ കൂടെയും സമയം ചെലവഴിച്ചതിന്റെ രസകരമായ ഓര്‍മകള്‍ പങ്കുവെക്കുകയാണ്.
 
'ജോജിയും ബിന്‍സിയും. ശ്യാം പുഷ്‌കരന്റെ നല്ല പെടക്കണ ഹോട്ട്& ഫ്രഷായി എഴുതിയ രംഗത്തിന്റെ ഒരു പകര്‍പ്പ്.കര്‍ശനമായ സഹസംവിധായകന്‍ റോയും ഒപ്പം'- ഉണ്ണിമായ പ്രസാദ് കുറിച്ചു.
 
മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്‌സ് എന്നീ ചിത്രങ്ങളില്‍ സഹ സംവിധായികയായി പ്രവര്‍ത്തിച്ച ഉണ്ണിമായ അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് തിരിഞ്ഞത്. അഞ്ചാം പാതിരാ എന്ന സിനിമയിലെ ഡിവൈഎസ്പി കാതറിന്‍ മരിയ എന്ന കഥാപാത്രം ഉണ്ണിമായയുടെ കരിയറില്‍ വഴിത്തിരിവായി മാറി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' കൂടുതല്‍ പ്രേക്ഷകരിലേക്ക്, പുതിയ വിശേഷങ്ങളുമായി സംവിധായകന്‍ ജിയോ ബേബി