Webdunia - Bharat's app for daily news and videos

Install App

Teaser :ഉണ്ണിയേട്ടന്‍ എങ്ങനെയാ ? ക്യാരക്ടര്‍ ടീസറുമായി ബിജുമേനോന്റെ 'നടന്ന സംഭവം' ടീം

കെ ആര്‍ അനൂപ്
വെള്ളി, 7 ജൂണ്‍ 2024 (15:21 IST)
Nadanna Sambavam
ബിജു മേനോന്‍- സുരാജ് വെഞ്ഞാറമ്മൂട് ടീം ഒന്നിക്കുന്ന പുതിയ ചിത്രമാണ് നടന്ന സംഭവം. പ്രേക്ഷകരെ ചിരിപ്പിക്കുന്ന എല്ലാ ഘടകങ്ങളും നിറച്ചാണ് ചിത്രം ജൂണ്‍ 21നാണ് റിലീസ്. സിനിമയുടെ ക്യാരക്ടര്‍ ടീസറാണ് പുറത്തു വന്നിരിക്കുന്നത്. ബിജുമേനോന്‍ അവതരിപ്പിക്കുന്ന ഉണ്ണി എന്ന കഥാപാത്രത്തിന്റെ സ്വഭാവസവിശേഷതകള്‍ മനസ്സിലാക്കുന്നതാണ് പുതിയ ടീസര്‍. മറഡോണ എന്ന ചിത്രത്തിന് ശേഷം വിഷ്ണു നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം പ്രേക്ഷകരെ ചിരിപ്പിക്കും.
ഒരു നഗരത്തിലെ വില്ല കമ്യൂണിറ്റിക്ക് അകത്ത് നടക്കുന്ന രസകരമായ സംഭവങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുകയാണ്. ഉണ്ണി എന്ന കഥാപാത്രമായി ബിജു മേനോനും അജിത്ത് എന്ന കഥാപാത്രമായി സുരാജും എത്തുന്നു. ണ്‍ ലിജോ മോള്‍, ശ്രുതി രാമചന്ദ്രന്‍, സുധി കോപ്പ, ജോണി ആന്റണി, ലാലു അലക്‌സ്, നൗഷാദ് അലി, ആതിര ഹരികുമാര്‍, അനഘ അശോക്, ശ്രീജിത്ത് നായര്‍, എയ്തള്‍ അവ്‌ന ഷെറിന്‍, ജെസ് സുജന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ഗോപിനാഥന്‍ ആണ്.മനീഷ് മാധവന്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.സംഗീതം അങ്കിത് മേനോന്‍, ഗാനരചന- സുഹൈല്‍ കോയ, ശബരീഷ് വര്‍മ്മ , എഡിറ്റര്‍- സൈജു ശ്രീധരന്‍, ടോബി ജോണ്‍, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- ജോജോ ജോസ്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭക്ഷ്യവിഷബാധ: ഭക്ഷണം നല്‍കിയ സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ശബരിമലയിലെ ഫോട്ടോഷൂട്ട് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി

ട്രെയിനിലെ ടോയ്‌ലറ്റില്‍ നിന്നും വിചിത്രമായ ശബ്ദം; ഞെട്ടലില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍

ഗുരുതര വൈകല്യങ്ങളുമായി കുഞ്ഞ് ജനിച്ചു; ആലപ്പുഴയില്‍ നാലു ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 827 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

അടുത്ത ലേഖനം
Show comments