Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്രോള്‍ പേജുകളിലും വിനീത് ശ്രീനിവാസന്‍ തന്നെ താരം! പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലായി വര്‍ഷങ്ങള്‍ക്കുശേഷം സിനിമയിലെ രംഗങ്ങള്‍

Vineeth Srinivasan is also the star of troll pages! varshangalkku shesham scenes from the movie went viral on social media

കെ ആര്‍ അനൂപ്

, വെള്ളി, 7 ജൂണ്‍ 2024 (10:57 IST)
തിയേറ്ററുകളില്‍ വിജയമായി മാറിയ വര്‍ഷങ്ങള്‍ക്കുശേഷം ഇന്നലെയാണ് ഒ.ടി.ടി റിലീസായത്. ധ്യാനിനേയും പ്രണവിനെയും പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രം ഏപ്രില്‍ 11നാണ് റിലീസ് ചെയ്തത്. രണ്ടുമാസങ്ങള്‍ക്കിപ്പുറം സോണി ലിവിലൂടെ ഡിജിറ്റല്‍ റിലീസ് ചെയ്തപ്പോള്‍ ട്രോള്‍ പേജുകളില്‍ സിനിമ നിറഞ്ഞു.
 
ഒടിടിയില്‍ എത്താനായി കാത്തിരിക്കുന്ന പോലെ ആയിരുന്നു സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറഞ്ഞത്. സംവിധായകന്‍ വിനീതിനെ ട്രോളി കൊണ്ടുള്ള പോസ്റ്റുകള്‍ വൈറലായി.വിനീത് ശ്രീനിവാസന്റെ തമിഴ് പാസമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്.
 
തിയറ്ററുകളില്‍ നിന്ന് 80 കോടിയിലധികം കളക്ഷന്‍ സിനിമ നേടിയിരുന്നു.വിനീത് ശ്രീനിവാസന്റെ 'വര്‍ഷങ്ങള്‍ക്കുശേഷം' എന്ന സിനിമയില്‍ നിവിന്‍ പോളി ഷോ തന്നെയാണ് ഹൈലൈറ്റ്. സിനിമ വന്‍ വിജയം നേടുകയും ചെയ്തു. നിവിന്‍ പോളി അവതരിപ്പിച്ച നിതിന്‍ മോളി പ്രേക്ഷകരെ ആകര്‍ഷിച്ചു. ഇത് നിവിന്‍ പോളിയുടെ തിരിച്ചു വരവാണെന്ന് പലരും പറഞ്ഞു. ഒരു സിനിമ താരമായാണ് നടന്‍ വേഷമിട്ടത്.
മെറിലാന്‍ഡ് സിനിമാസ് തന്നെയാണ് ചിത്രം ഇന്ത്യയോട്ടാകെ തീയറ്ററുകളില്‍ എത്തിക്കുന്നത്. റെക്കോര്‍ഡ് തുകക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സും ഓവര്‍സീസ് റൈറ്റ്‌സും വിറ്റുപോയത്. കല്യാണ്‍ ജ്വല്ലേഴ്‌സാണ് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് പാര്‍ട്ണര്‍.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചിരിയും പ്രണയവുമായി ലിറ്റില്‍ ഹാര്‍ട്ട്‌സ് ഇന്നുമുതല്‍