'നീയൊരുത്തിക്കു വേണ്ടി ഞാന്‍ തിരിച്ചുവരും..'; ഉറുമി രണ്ടാം ഭാഗം വരുന്നു? തിരക്കഥ റെഡിയെന്ന് ശങ്കര്‍ രാമകൃഷ്ണന്‍

നിഹാരിക കെ.എസ്
ബുധന്‍, 10 സെപ്‌റ്റംബര്‍ 2025 (13:45 IST)
പൃഥ്വിരാജിനെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു ഉറുമി. 2011 ല്‍ പുറത്തിറങ്ങിയ അക്കാലത്തെ ബിഗ് ബജറ്റ് ചിത്രമായിരുന്നു. ജെനീലിയ ഡിസൂസ നായികയായ ചിത്രത്തില്‍ വിദ്യ ബാലന്‍, നിത്യ മേനോന്‍, പ്രഭുദേവ, തബു, ആര്യ തുടങ്ങിയ വലിയൊരു താരനിര തന്നെയുണ്ടായിരുന്നു. സാങ്കേതികമായും കഥ പറച്ചിലിലുമെല്ലാം കാലത്തിന് മുമ്പേ സഞ്ചരിച്ച ചിത്രമായിരുന്നു ഉറുമി.
 
വലിയ പ്രതീക്ഷയോടെ തീയേറ്ററിലെത്തിയ ഉറുമി പക്ഷെ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. എന്നാല്‍ പിന്നീട് ഉറുമി അതിന്റേതായ പ്രേക്ഷകരിലേക്ക് എത്തി. ഇന്ന് സിനിമാ പ്രേമികള്‍ക്കിടയിലൊരു കള്‍ട്ട് സ്റ്റാറ്റസുള്ള ചിത്രമാണ് ഉറുമി. സന്തോഷ് ശിവന്റെ ഫ്രെയ്മുകളും ദീപക് ദേവിന്റെ സംഗീതവും താരങ്ങളുടെ പ്രകടനവുമെല്ലാം ഇന്ന് ചര്‍ച്ചകളില്‍ നിറയാറുണ്ട്.
 
ഉറുമിയ്ക്ക് തുടര്‍ച്ചയുണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് സിനിമയുടെ തിരക്കഥാകൃത്തായ ശങ്കര്‍ രാമകൃഷ്ണന്‍. ഉറുമിയ്ക്ക് രണ്ടും മൂന്നും ഭാഗങ്ങളുണ്ടാകുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. രണ്ടാം ഭാഗത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായും ശങ്കര്‍ രാമകൃഷ്ണന്‍ അറിയിച്ചു. സഭ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
 
''എന്നെ സംബന്ധിച്ചിടത്തോളം ഉറുമി നമ്മള്‍ മറന്നു പോയ, മലയാളികള്‍ക്ക് അറിയാമായിരുന്ന ഒരു സംസ്‌കൃതിയെ തിരിച്ചു കൊണ്ടുവരാണ്. അതിന്റെ പിന്തുടര്‍ച്ചയായി രണ്ട് സിനിമകള്‍ കൂടെ മനസിലുണ്ട്. അതിലൊന്നിന്റെ തിരക്കഥ ഇപ്പോള്‍ പൂര്‍ത്തിയാക്കിയതേയുള്ളൂ. 12 വര്‍ഷമെടുത്തു എഴുതാന്‍. എഴുതിക്കഴിഞ്ഞു. ഇനി അഭ്രപാളിയിലേക്ക് എത്തിക്കുക എന്ന വലിയ ശ്രമത്തിന്റെ പിന്നിലാണ്.'' എന്നാണ് അദ്ദേഹം പറയുന്നത്.
 
''ഉറുമിയ്ക്ക് ശേഷമുള്ള 100 വര്‍ഷത്തെ കേരളം ആണ് അതിന്റെ പശ്ചാത്തലം. അതിന്റെ പ്രൊഡക്ഷനും റിസര്‍ച്ചുമൊക്കെ നടക്കുകയാണ്. വടകരയാണ് ലൊക്കേഷന്‍. അതിനായി 25 ഏക്കറില്‍ ഒരു ലാന്റ്‌സ്‌കേപ്പ് ഒക്കെ കണ്ടുവച്ചിട്ടുണ്ട്. അതിനെ അടിസ്ഥാനമാക്കിയിട്ടുള്ള കാസ്റ്റിങ്, കോസ്റ്റിയും ഡിസൈനിങ് തുടങ്ങിയ പ്രൊസസുകളിലാണ് ഇപ്പോള്‍'' എന്നും ശങ്കര്‍ രാമകൃഷ്ണന്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

R Sreelekha: തിരുവനന്തപുരത്ത് പ്രമുഖരെ ഇറക്കി ബിജെപി; മുന്‍ ഡിജിപി ആര്‍.ശ്രീലേഖ ശാസ്തമംഗലത്ത് മത്സരിക്കും

'ദേശീയ ഗാനമായിരുന്നെങ്കില്‍ എന്ത് ഭംഗിയായേനെ'; ഗണഗീതത്തില്‍ ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ശിവന്‍കുട്ടി

കെ എൻ ബാലഗോപാൽ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട സംഭവം; ഇടിച്ച കാറിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നതായി പൊലീസ്

ഗണഗീത വിവാദം; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വി.ശിവന്‍കുട്ടി

ഗണഗീത വിവാദം; കുട്ടികള്‍ ചൊല്ലിയത് തീവ്രവാദ ഗാനമൊന്നുമല്ലല്ലോയെന്ന് സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments