രാഷ്ട്രീയ വിവാദത്തിനുള്ള നേരമല്ല,സംഭവിച്ചത് പ്രളയം പോലെ മറ്റൊരു ദുരന്തം,ഒരുമിച്ചു നില്‍ക്കാമെന്ന് ഓര്‍മിപ്പിച്ച് സംവിധായകന്‍ വി എ ശ്രീകുമാര്‍

കെ ആര്‍ അനൂപ്
ശനി, 11 മാര്‍ച്ച് 2023 (10:10 IST)
ബ്രഹ്‌മപുരം തീപിടിത്തം രാഷ്ട്രീയ വിവാദത്തിനുള്ള നേരമല്ലെന്ന് സംവിധായകന്‍ വി എ ശ്രീകുമാര്‍. പ്രളയം പോലെ മറ്റൊരു ദുരന്തം തന്നെയാണ് സംഭവിച്ചതെന്നും ബ്രഹ്‌മപുരത്തെ തീയണയ്ക്കണം പുക ശമിക്കണം യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് നമുക്ക് ഒരുമിച്ചു നില്‍ക്കാം ഇപ്പോള്‍ എന്നാണ് സംവിധായകന്‍ പറയുന്നത്.
 
വി എ ശ്രീകുമാറിന്റെ വാക്കുകളിലേക്ക്
 കൊച്ചിയില്‍ താമസിക്കുന്ന ധാരാളം സുഹൃത്തുക്കളുടെ പോസ്റ്റുകള്‍ വായിച്ചു. സാഹചര്യം അതീവ ഗൗരവമായതിന് നേര്‍സാക്ഷ്യമാണ് അവയെല്ലാം. രാഷ്ട്രീയ വിവാദത്തിനുള്ള നേരമല്ല ഇത്. പ്രളയത്തിലും നിപ്പയിലും കൊറോണയിലും കേരളം എന്ന നിലയില്‍ ഒന്നിച്ചു നിന്നു നേരിട്ട അതേ മാതൃകയാണ് വേണ്ടത്. 
 
ധാരാളം പേര്‍ക്ക് ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന ഔദ്യോഗിക വിശദീകരണവും കണക്കും വന്നു കഴിഞ്ഞു. പുക അടങ്ങിയാലും വായുവില്‍ കലര്‍ന്ന കെമിക്കല്‍സ് തുടര്‍ന്നും ഭീഷണിയാണ്. പോരാത്തതിന് എറണാകുളത്തെ മാലിന്യ നീക്കും പൂര്‍ണമായി തടസപ്പെട്ടു. അത് മറ്റൊരു വിപത്ത്.
 
പ്രളയം പോലെ മറ്റൊരു ദുരന്തം തന്നെയാണ് സംഭവിച്ചത് എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് നമുക്ക് ഒരുമിച്ചു നില്‍ക്കാം ഇപ്പോള്‍. 
 
ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്. 10 ദിവസമായി.
 
ബ്രഹ്‌മപുരത്തെ തീയണയ്ക്കണം. പുക ശമിക്കണം. 
 
വായുവിലും മണ്ണിലും കലര്‍ന്ന വിഷം ശ്വാസമായും ജലമായും ശരീരത്തില്‍ എത്താതിരിക്കാന്‍ മുന്‍ കരുതലുകളും വേണം.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

എട്ട് മാസം ഗര്‍ഭിണിയായ ആദിവാസി യുവതിയെ കാണാതായി; വനമേഖലയില്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍

കെഎസ്ഇബി ജീവനക്കാരുടെ അശ്രദ്ധ: അപകടത്തില്‍ പരിക്കേറ്റ ബെറ്റ്സന്‍ ബാബു ചികിത്സയിലിരിക്കെ മരിച്ചു

ശബരിമലയില്‍ ഇന്നുമുതല്‍ 75,000 പേര്‍ക്ക് മാത്രം ദര്‍ശനം; സ്‌പോട്ട് ബുക്കിംഗ് 5000 പേര്‍ക്ക് മാത്രം

എട്ടിന്റെ പണി; വി.എം.വിനുവിനു പകരം പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ്

11 വയസുള്ള മകളെ പീഡിപ്പിച്ച 40 കാരനു 178 വര്‍ഷം കഠിന തടവ്

അടുത്ത ലേഖനം
Show comments