Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

സയനോരയുടെ ശബ്ദത്തില്‍ തുറമുഖത്തിലെ പുതിയ ഗാനം, റിലീസ് ദിനം എത്തിയ വീഡിയോ സോങ്

Sayanora Philip Anwar Ali Thuramukham

കെ ആര്‍ അനൂപ്

, വെള്ളി, 10 മാര്‍ച്ച് 2023 (17:29 IST)
നിവിന്‍ പോളിയുടെ തുറമുഖം വിജയകരമായി പ്രദര്‍ശനം തുടരുന്നു. രാജീവ് രവി സംവിധാനം ചെയ്ത സിനിമയ്ക്ക് നല്ല പ്രതികരണങ്ങളാണ് ആദ്യം ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ 'കരയ്‌ക്കെന്നെ തനിച്ചാക്കിട്ട്' എന്ന് തുടങ്ങുന്ന വീഡിയോ സോങ് നിര്‍മാതാക്കള്‍ പുറത്തിറക്കി.
 
സംഗീതം: 'കെ'
 വരികള്‍: അന്‍വര്‍ അലി
 ഗായിക: സയനോര ഫിലിപ്പ്
നിവിന്‍ പോളി, അര്‍ജുന്‍ അശോകന്‍, ജോജു ജോര്‍ജ്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങിയ താരനിര അണിനിരക്കുന്ന ഹിസ്റ്റോറിക്കല്‍ പീരീഡ് ഡ്രാമ രചിച്ചിരിക്കുന്നത് ഗോപന്‍ ചിദംബരനാണ്.മിനി സ്റ്റുഡിയോയുടെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിച്ച ചിത്രം തിയറ്ററുകളില്‍ എത്തിച്ചത് ലിസ്റ്റിന്‍ സ്റ്റീഫനാണ്. തിയേറ്ററുകളില്‍ ചെന്ന് കാണാവുന്ന നല്ല സിനിമ അനുഭവം തരുന്ന ചിത്രം തന്നെയാണ് തുറമുഖം എന്ന് ഒറ്റവാക്കില്‍ പറയാം. സിനിമ എടുത്ത രീതി കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും ഈ രാജീവ് രവി ചിത്രം പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കൊട്ടുകാളി'... സൂരിയുടെ നായികയാകാന്‍ അന്ന ബെന്‍