Publish Date: Mon, 31 Jan 2022 (15:51 IST)
Updated Date: Mon, 31 Jan 2022 (15:56 IST)
ഒഴിവുകാലം ആഘോഷിക്കുകയാണ് നടി മാളവിക മോഹനന്‍. സെലിബ്രിറ്റികളുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രമായ മാലിദ്വീപിലാണ് താരമിപ്പോള്‍.
മാലിദ്വീപില്‍ നിന്നുള്ള ഓരോ നിമിഷങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഛായാഗ്രാഹകനായ കെ. യു. മോഹനന്റെ മകളാണ് മാളവിക. കണ്ണൂര്‍ സ്വദേശി ആണെങ്കിലും വളര്‍ന്നതെല്ലാം മുംബൈ നഗരത്തില്‍ ആയിരുന്നു. അവിടെ തന്നെയായിരുന്നു പഠിച്ചതും. മാസ്സ് കമ്മ്യൂണിക്കേഷനില്‍ ബിരുദം മുംബൈയിലെ വില്‍സണ്‍ കോളേജില്‍ നിന്നാണ് എടുത്തത്.
നിര്‍ണ്ണായകം, ദി ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ മലയാള ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. രജനികാന്തിന്റെ പേട്ട എന്ന ചിത്രത്തിലൂടെ തമിഴിലും നടി ചുവടുവെച്ചു.