Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടോവിനോയുടെ 2 ചിത്രങ്ങള്‍ക്ക് ഈ മാസം ഒ.ടി.ടി റിലീസ്, റിലീസ് തീയതികള്‍

vaashi  Dear Friend Movie Official Teaser 2 | Tovino Thomas | Vineeth Kumar | Shyju Khalid

കെ ആര്‍ അനൂപ്

, ബുധന്‍, 6 ജൂലൈ 2022 (17:51 IST)
ടോവിനോയുടെ രണ്ട് ചിത്രങ്ങളാണ് ഈ മാസം ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നത്.
 
ഡിയര്‍ ഫ്രണ്ട്
 
ടോവിനോയുടെ ജൂണ്‍10ന് പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ഡിയര്‍ ഫ്രണ്ട്. നടന്‍ വിനീത് കുമാര്‍ രണ്ടാമതായി സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസറും ട്രെയിലറും ശ്രദ്ധനേടിയിരുന്നു. എന്നാല്‍ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ദര്‍ശന രാജേന്ദ്രനും ബേസില്‍ ജോസഫുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. ജൂലൈ 10ന് ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കും.
 
വാശി
 
ജൂണ്‍ 17ന് പ്രദര്‍ശനത്തിനെത്തിയ ടോവിനോ തോമസ് ചിത്രമാണ് വാശി. കീര്‍ത്തി സുരേഷും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച സിനിമ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി ജൂലൈ 17 ന് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് ആരംഭിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇടവേളയെടുക്കില്ല, ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരും