Select Your Language

Notifications

webdunia
webdunia
webdunia
webdunia

Vaazha 3: വരുന്നു 'വാഴ 3'

വാഴ 2 ബോക്‌സ്ഓഫീസിൽ 150 കോടിയിലേറെ കളക്ട് ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രം കൂടിയാണ് വാഴ

Vaazha 3
Vaazha 3

Vaazha 3: 'വാഴ' ഫ്രാഞ്ചൈസിക്കു തുടർച്ച. തിയറ്ററുകളിൽ വമ്പൻ വിജയമായി 'വാഴ 2' പ്രദർശനം തുടരുമ്പോഴാണ് മൂന്നാം ഭാഗത്തിന്റെ പ്രഖ്യാപനം സംഭവിക്കാൻ പോകുന്നത്. നാളെയായിരിക്കും 'വാഴ 3' പ്രഖ്യാപനം. 
 
തിരക്കഥാകൃത്ത് വിപിൻ ദാസ് ആണ് വാഴയുടെ മൂന്നാം ഭാഗത്തിന്റെ സൂചന നൽകിയത്. 'വാഴ വളരുന്നു, എല്ലാവരെയും നാളെ കാണാം' എന്ന ക്യാപ്ഷനോടെ കൈയിൽ 'മൂന്ന്' എന്നുകാണിച്ചാണ് വിപിൻ ദാസ് സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്. 
 
വാഴ 2 ബോക്‌സ്ഓഫീസിൽ 150 കോടിയിലേറെ കളക്ട് ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രം കൂടിയാണ് വാഴ. വിപിൻ ദാസിന്റെ തിരക്കഥയിൽ സവിൻ എസ്.എ ആണ് വാഴ 2 സംവിധാനം ചെയ്തിരിക്കുന്നത്. 2024 ൽ റിലീസ് ചെയ്ത വാഴയുടെ രണ്ടാം ഭാഗമായി തിയറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം മുതൽ മികച്ച കളക്ഷൻ നേടുന്നുണ്ട്. ഇൻഫ്ളുവൻസർമാരായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് വി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജനനായകൻ ലീക്കായ സംഭവത്തിൽ 6 പേർ അറസ്റ്റിൽ, 300ലധികം ലിങ്കുകൾ നീക്കം ചെയ്തു