Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശരിക്കും എന്നെ ചതിച്ചു, ശബ്ദം മാത്രമെ എന്റേതുള്ളു, ലോകയിലെ ആ കൈ എന്റേതല്ല: മമ്മൂട്ടി

Mammootty
തന്നോട് പറയാതെയാണ് ലോക ചാപ്റ്റര്‍ വണ്ണിലേക്ക് തന്നെ ഉള്‍പ്പെടുത്തിയതെന്ന് മമ്മൂട്ടി. ലോകയുടെ ഷൂട്ടിങ് സമയത്ത് ഒരു വോയ്‌സ് ഓവര്‍ വേണമെന്ന് മാത്രമാണ് തന്നോട് പറഞ്ഞിരുന്നതെന്നും സിനിമ പുറത്തായതിന് ശേഷമാണ് അതിലെ ചതി മനസിലായതെന്നും മമ്മൂട്ടി ഹോളിവുഡ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. തന്റേ ഏറ്റവും പുതിയ സിനിമയായ പേട്രിയറ്റിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ലോകയില്‍ നടന്ന കാര്യം മമ്മൂട്ടി വ്യക്തമാക്കിയത്.
 
വേണ്ട എന്ന് പറയുന്ന ഒറ്റ സീനിയിലെ വോയ്‌സ് മാത്രമാണ് ചോദിച്ചിരുന്നത്. ഞാനത് കൊടുക്കുകയും ചെയ്തു. സിനിമ റിലീസ് ചെയ്തപ്പോഴാണ് മൂത്തോന്‍ എന്ന കഥാപാത്രത്തിന് വേണ്ടിയാണ് ആ ശബ്ദം നല്‍കിയതെന്ന് അറിയുന്നത്. അതില്‍ ഒരു കൈ കാണിക്കുന്നുണ്ട്. അത് മൂത്തോന്റെയാണെന്നും എന്റെ കൈ ആണെന്നും പറയുന്നുണ്ട്. സത്യത്തില്‍ അതെന്റെ കയ്യല്ല. ശരിക്കും എന്നെ ചതിച്ചതാണ്. ഇപ്പോള്‍ മൂത്തോന്‍ എന്ന കഥാപാത്രം ചെയ്യേണ്ടത് ഉത്തരവാദിത്തമായി. മമ്മൂട്ടി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആളുകളെ ചിരിപ്പിക്കാന്‍ എനിക്ക് പാടാണ്, എന്റെ മുഖത്തിന് ചേരാത്തെ പോലെ തോന്നും, തുറന്നുപറഞ്ഞ് മമ്മൂട്ടി