Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാണി വിശ്വനാഥും ആഷിഖ് അബു ചിത്രത്തില്‍,റൈഫിള്‍ ക്ലബ്ബില്‍ വന്‍ താരനിര

Vani Vishwanath and Ashiq Abu in the film

കെ ആര്‍ അനൂപ്

, തിങ്കള്‍, 18 മാര്‍ച്ച് 2024 (11:12 IST)
ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് റൈഫിള്‍ ക്ലബ്ബ്. സിനിമയില്‍ വില്ലനായി ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ദിലീഷ് പോത്തന്‍, വാണി വിശ്വനാഥ്, വിന്‍സി അലോഷ്യസ്, വിഷ്ണു അഗസ്ത്യ, സുരഭി ലക്ഷ്മി, റംസാന്‍, ഉണ്ണിമായ, റാപ്പര്‍മാരായ ബേബി ജീന്‍-ഹനുമന്‍കൈന്‍ഡ് എന്നിവരും സിനിമയില്‍ ഉണ്ട്.
 
ദിലീഷ് കരുണാകരനൊപ്പം ഷറഫും സുഹാസുമാണ് റൈഫിള്‍ ക്ലബ്ബിന്റെ തിരക്കഥയൊരുക്കുന്നത്. മായാനദിക്ക് ശേഷം ആഷിഖ് അബു- ശ്യാം പുഷ്‌കരന്‍- ദിലീഷ് കരുണാകരന്‍ കൂട്ടുകെട്ട് ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.ALSO READ: എന്റെ ഫോട്ടോയോ എനിക്കൊപ്പമുള്ള ഫോട്ടോയോ പ്രചാരണത്തിന് ഉപയോഗിക്കരുത്: ടൊവിനോ തോമസ്
 
റെക്‌സ് വിജയന്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു.പ്രൊഡക്ഷന്‍ ഡിസൈനര്‍ അജയന്‍ ചാലിശ്ശേരിയാണ്. ഒപിഎം സിനിമാസിന്റെയും ട്രൂ സ്റ്റോറീസിന്റെയും ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. എഡിറ്റിങ് വി. സാജന്‍. ആക്ഷന്‍ സുപ്രീംസുന്ദര്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍.
 
ഓണത്തിന് ചിത്രം റിലീസ് ചെയ്യും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്റെ ഫോട്ടോയോ എനിക്കൊപ്പമുള്ള ഫോട്ടോയോ പ്രചാരണത്തിന് ഉപയോഗിക്കരുത്: ടൊവിനോ തോമസ്