Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാണി വിശ്വനാഥ് വീണ്ടും സിനിമയിലേക്ക് ! നായകന്‍ ബാബുരാജ്

Vani Viswanath
, ശനി, 23 ഒക്‌ടോബര്‍ 2021 (15:16 IST)
മലയാളികളുടെ പ്രിയ നടി വാണി വിശ്വനാഥ് നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുന്നു. ഭര്‍ത്താവും നടനുമായ ബാബുരാജിന്റെ നായികയായി തന്നെയാണ് വാണി വീണ്ടും സിനിമയിലേക്ക് എത്തുന്നത്. 
 
'ദി ക്രിമിനല്‍ ലോയര്‍' എന്ന് പേരിട്ടിരിക്കുന്ന ത്രില്ലര്‍ ചിത്രത്തിലാണ് വാണി വിശ്വനാഥും ഭര്‍ത്താവ് ബാബുരാജും ഒരുമിച്ച് അഭിനയിക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങള്‍ എന്താണെന്നോ അതിന്റെ ഇതിവൃത്തമെന്താണെന്നോ ഇനിയും വ്യക്തമാക്കിയിട്ടില്ല. അതേസമയം, ഇതുവരെ പ്രേക്ഷകര്‍ തന്നെ പിന്തുണയും സ്നേഹവും ഇനിയും തുടരണമെന്ന് വാണി ആവശ്യപ്പെട്ടു. സിനിമയുടെ ടൈറ്റില്‍ ലോഞ്ച് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നടി.
 
'വീണ്ടും മലയാള പ്രേക്ഷകരെ കാണാന്‍ പോവുന്നു എന്നതില്‍ വലിയ സന്തോഷമുണ്ട്. അത് നല്ലൊരു കഥാപാത്രത്തോട് കൂടിയാവുനനതില്‍ അതിലുപരി സന്തോഷമുണ്ട്. ഇത്രയും കാലം നല്ലൊരു കഥാപാത്രത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നോ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായിട്ടും അല്ല. എന്റേതായ ചില കാര്യങ്ങള്‍ക്ക് വേണ്ടി സിനിമ മാറ്റിവച്ചതായിരുന്നു. അതില്‍ നിന്ന് തിരിച്ച് വന്നപ്പോള്‍ നല്ലൊരു കഥാപാത്രം കിട്ടി എന്ന് മാത്രം. ഞാന്‍ ത്രില്ലര്‍ സിനിമകളുടെ വലിയ ആരാധികയാണ്,' വാണി പറഞ്ഞു. 
 
കഥയുടെ ത്രഡ് കേട്ടപ്പോള്‍ തന്നെ വളരെ ഇഷ്ടപ്പെട്ടു. അതുകൊണ്ടാണ് ഈ സിനിമ ചെയ്യാമെന്ന് വിചാരിച്ചു. എന്റെ കഥാപാത്രം പോലെ തന്നെ ബാബുവേട്ടന്റെയും വേറിട്ട വേഷമാണ്. മായാമോഹിനി, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ജോജി, എന്നിങ്ങനെയുള്ള സിനിമകളിലെ വ്യത്യസ്ത കഥാപാത്രം നിങ്ങള്‍ ആസ്വദിച്ചിരുന്നു. അതുപോലൊന്നായിരിക്കും ഈ ചിത്രത്തിലും. മാന്നാര്‍ മത്തായിയ്ക്ക് ശേഷം നിങ്ങളെനിക്ക് തന്ന സപ്പോര്‍ട്ടും സ്നേഹവും ചെറുതല്ല. അതെന്നും ഉണ്ടായിരിക്കണമെന്നും വാണി പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബോളിവുഡ് താരദമ്പതിമാരുടെ മകന്‍,സ്റ്റാര്‍ കിഡിനെ മനസ്സിലായോ ?