Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാരിയില്‍ ഗ്ലാമറസായി വരദ; ചിത്രങ്ങള്‍ കാണാം

മോഡലിങ്ങിലൂടെയാണ് വരദ അഭിനയ രംഗത്തേക്ക് എത്തിയത്

Varada in Saree glamour pic
, ശനി, 23 ഡിസം‌ബര്‍ 2023 (16:55 IST)
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അഭിനേത്രിയാണ് വരദ. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കാറുണ്ട്. വരദയുടെ പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. 
 
സാരിയില്‍ ഗ്ലാമറസായാണ് വരദയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. 'അനുകമ്പയുള്ള ഹൃദയം യഥാര്‍ഥ സൗന്ദര്യത്തെ ഉള്ളില്‍ നിന്നു പ്രതിഫലിപ്പിക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 
 
മോഡലിങ്ങിലൂടെയാണ് വരദ അഭിനയ രംഗത്തേക്ക് എത്തിയത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ എന്ന നിലയിലും താരം ശ്രദ്ധേയയാണ്. 2012ല്‍ സംപ്രേഷണം ചെയ്തിരുന്ന സ്‌നേഹക്കൂടാണ് താരത്തിന്റെ ആദ്യ സീരിയല്‍. മഴവില്‍ മനോരമയില്‍ രണ്ട് വര്‍ഷം സംപ്രേഷണം ചെയ്ത അമല എന്ന സീരിയല്‍ താരത്തിന് ബ്രേക്ക് നല്‍കി. സഹതാരമായിരുന്ന ജിഷിനെയാണ് വരദ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെജിഎഫ് ലെവലിലില്ല?, പക്ഷേ ബോക്സോഫീസിൽ ആദ്യ ദിനം തന്നെ 100 കോടിയ്ക്കരികിലെത്തി പ്രഭാസ് ചിത്രം സലാർ