Webdunia - Bharat's app for daily news and videos

Install App

Varalaxmi: കുട്ടിക്കാലത്ത് അഞ്ചോ ആറോ പേർ എന്നെ ലൈംഗികമായി ചൂഷണം ചെയ്തു, തുറന്ന് പറഞ്ഞ് വരലക്ഷ്മി

അഭിറാം മനോഹർ
വെള്ളി, 28 മാര്‍ച്ച് 2025 (18:51 IST)
തമിഴിലെയും മലയാളത്തിലെയും സിനിമ ആസ്വാദകര്‍ക്ക് ഏറെ പരിചിതയായ നടിയാണ് വരലക്ഷ്മി ശരത് കുമാര്‍. തമിഴ് സൂപ്പര്‍ താരത്തിന്റെ മകളായിരുന്നിട്ട് കൂടി ചെറുപ്പകാലത്ത് താന്‍ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഒരു തമിഴ് റിയാലിറ്റി ഷോയിലാണ് താരം മനസ്സ് തുറന്നത്. സ്വകാര്യ ചാനലിലെ ഡാന്‍സ് റിയാലിറ്റി ഷോയില്‍ ഒരു മത്സരാര്‍ഥി തന്റെ ജീവിത കഥ പറഞ്ഞപ്പോഴായിരുന്നു വരലക്ഷ്മിയുടെ തുറന്ന് പറച്ചില്‍.
 
ഞാനും നിന്നെ പോലെയാണ്, എന്റ മാതാപിതാക്കള്‍( നടന്‍ ശരത്കുമാര്‍, ഛായ) അന്ന് ജോലി ചെയ്യുന്നവരായിരുന്നു. എന്നെ നോക്കാനായി അവര്‍ക്ക് സമയമുണ്ടായിരുന്നില്ല. അതിനാല്‍ എന്നെ നോക്കാന്‍ വേറെ ആളുകളെ നിയമിച്ചിരുന്നു. ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ എന്നെ അഞ്ചോ ആറോ പേര്‍ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ട്. നിന്റെ കഥ എന്റേത് കൂടിയാണ്. എനിക്ക് കുട്ടികളില്ല. പക്ഷേ ഗുഡ് ടച്ചും ബാഡ് ടച്ചും എന്താണെന്ന് എല്ലാ മാതാപിതാക്കളും കുട്ടികളെ പഠിപ്പിക്കണമെന്ന് ഞാന്‍ പറയുന്നു. വരലക്ഷ്മി ശരത് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
 
 ഇതിന് മുന്‍പും താന്‍ നേരിട്ട ലൈംഗികാതിക്രമത്തെ പറ്റി വരലക്ഷ്മി തുറന്ന് പറഞ്ഞിട്ടുണ്ട്. തന്റെ സേവ് ശക്തി ഫൗണ്ടേഷനിലൂടെ അതിജീവിതകള്‍ക്ക് പിന്തുണ നല്‍കുന്നതിനെ പറ്റിയും വരലക്ഷ്മി പലപ്പോഴായി സംസാരിക്കാറുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫാന്‍റെ നില ഗുരുതരം: അതിജീവിച്ചേക്കാം, പക്ഷേ ജീവിതകാലം മുഴുവന്‍ കോമയിലായിരിക്കും

കൈക്കൂലി: പുതുശേരി പഞ്ചായത്ത് ഓവർസിയർ പിടിയിൽ

മസില്‍ പെരുപ്പിക്കാന്‍ കുത്തിവയ്‌പ്പെടുത്തു; റഷ്യന്‍ ഹള്‍ക്ക് എന്നറിയപ്പെടുന്ന 35കാരനായ ബോഡി ബില്‍ഡര്‍ അന്തരിച്ചു

Kerala Weather: പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു, പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരും; ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കു സാധ്യത

എല്ലാ തര്‍ക്കങ്ങളും പരിഹരിക്കണം: ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് താല്‍പര്യം പ്രകടിപ്പിച്ച് പാക്കിസ്ഥാന്‍

അടുത്ത ലേഖനം