Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കുട്ടിയായിരുന്നപ്പോൾ അഞ്ചോ ആറോ പേർ എന്നെ ലൈം​ഗിക ചൂഷണത്തിന് ഇരയാക്കി'; തുറന്നു പറഞ്ഞ് വരലക്ഷ്മി

'കുട്ടിയായിരുന്നപ്പോൾ അഞ്ചോ ആറോ പേർ എന്നെ ലൈം​ഗിക ചൂഷണത്തിന് ഇരയാക്കി'; തുറന്നു പറഞ്ഞ് വരലക്ഷ്മി

നിഹാരിക കെ.എസ്

, വെള്ളി, 28 മാര്‍ച്ച് 2025 (10:43 IST)
തമിഴ്- മലയാളം സിനിമാ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് വരലക്ഷ്മി. ശരത്കുമാറിന്റെ മകൾ എന്ന ലേബലിൽ നിന്നും നടിയായി വരലക്ഷ്മി സ്വന്തം പേര് തമിഴ് സിനിമയിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. കുട്ടിക്കാലത്ത് താൻ ലൈം​ഗികാതിക്രമത്തിന് ഇരയായി എന്ന വരലക്ഷ്മിയുടെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു. ഒരു തമിഴ് റിയാലിറ്റി ഷോ വേദിയിൽ വെച്ചായിരുന്നു വരലക്ഷ്മി തനിക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞത്. 
 
സ്വകാര്യ ചാനലിലെ ഡാൻസ് റിയാലിറ്റി ഷോയിലെ മത്സരാർഥി തന്റെ ജീവിത കഥ പറഞ്ഞപ്പോഴായിരുന്നു വരലക്ഷ്മിയുടെയും തുറന്നുപറച്ചിൽ. കുട്ടിയായിരുന്നപ്പോൾ തന്നെ അഞ്ചിലധികം ആളുകൾ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നായിരുന്നു വരലക്ഷ്മി പറഞ്ഞത്. തന്റെ മാതാപിതാക്കൾക്ക് ജോലി തിരക്ക് ആയതിനാൽ, അവർ തന്നെ നോക്കാൻ മറ്റ് ആളുകളെ ചുമതലപ്പെടുത്തിയിരുന്നുവെന്നും വരലക്ഷ്മി പറഞ്ഞു.
 
'ഞാനും നിന്നെപ്പോലെ തന്നെയാണ്. എന്റെ മാതാപിതാക്കൾ (നടൻ ശരത്കുമാർ, ഛായ) അന്ന് ജോലി ചെയ്യുന്നവരായിരുന്നു. അതുകൊണ്ട് തന്നെ എന്നെ നോക്കാൻ അവർ വേറെ ആളുകളെ നിയമിച്ചിരുന്നു. ഞാൻ കുട്ടിയായിരുന്ന സമയത്ത് അഞ്ചോ ആറോ പേർ എന്നെ ലൈം​ഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ട്. നിന്റെ കഥ എന്റെയുമാണ്. എനിക്ക് കുട്ടികളില്ല. പക്ഷേ, ​ഗുഡ് ടച്ചും ബാഡ് ടച്ചും എന്താണെന്ന് എല്ലാ മാതാപിതാക്കളും കുട്ടികളെ പഠിപ്പിക്കണമെന്ന് ഞാൻ പറയുന്നു', വരലക്ഷ്മി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'തോന്നിയ വസ്ത്രം ധരിക്കും, അത് കണ്ട് കമന്റിടുന്ന ആണുങ്ങളാണോ കുറ്റക്കാർ?: മല്ലിക സുകുമാരൻ