Webdunia - Bharat's app for daily news and videos

Install App

തീയായി എമ്പുരാനിലെ പ്രിയദർശിനി; മഞ്ജുവിന്റെ കംബാക്ക് ആഘോഷമാക്കി ആരാധകർ

നിഹാരിക കെ.എസ്
വെള്ളി, 28 മാര്‍ച്ച് 2025 (17:15 IST)
മലയാളത്തിലെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് മോഹൻലാൽ ചിത്രമായ എമ്പുരാൻ. ചിത്രത്തിൽ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റുകയാണ് നടി മഞ്ജു വാര്യർ. മലയാളത്തിൽ മഞ്ജു ഇപ്പോൾ അധികം സിനിമകൾ ചെയ്യാറില്ല. തമിഴിൽ തിരക്കിലാണ് നടി. പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ചത്.
 
ചിത്രത്തിലെ രണ്ടാം പകുതിയിലെ മഞ്ജുവിന്റെ പ്രകടനമാണ് കയ്യടി നേടുന്നത്. ഗംഭീര സ്ക്രീൻ പ്രെസൻസ് ആണ് മഞ്ജുവിനെന്നും തിരിച്ചുവരവിലെ നടിയുടെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ് ഇതെന്നുമാണ് പ്രേക്ഷക അഭിപ്രായങ്ങൾ. ലൂസിഫറിൽ ഉള്ളതിനേക്കാൾ പ്രാധാന്യവും മാസ് അപ്പിയറൻസുമാണ് പ്രിയദർശിനിക്ക് ഈ ഭാഗത്ത് ഉള്ളതെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. 
 
ഒപ്പം പൃഥ്വിരാജിനും മോഹൻലാലിനും പ്രേക്ഷകർ അഭിനന്ദനങ്ങൾ അറിയിക്കുന്നുണ്ട്. പൃഥ്വിരാജിന്റെ സംവിധാനമികവ് മലയാള സിനിമയുടെ തന്നെ നിലവാരം ഉയര്‍ത്തിയിരിക്കുകയാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ വരുന്ന അഭിപ്രായങ്ങള്‍. മോഹന്‍ലാലിന്റെ ഇന്‍ട്രോയും വരുന്ന സീനുകളിലെ സ്‌ക്രീന്‍ പ്രസന്‍സും ആവേശത്തിലാഴ്ത്തുന്ന അനുഭവമാണെന്ന് കുറിക്കുന്നവരും ഏറെയാണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

കോട്ടയത്ത് പഞ്ചായത്ത് യുഡി ക്ലര്‍ക്കിനെ കാണാതായി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് : 45 ലക്ഷം തട്ടിയ യുവതി പിടിയിൽ

ഏപ്രില്‍ 1 മുതല്‍ കേന്ദ്ര സര്‍ക്കാരിന് നിങ്ങളുടെ വാട്ട്സ്ആപ്പ് സന്ദേശങ്ങളും ഇമെയിലുകളും കാണാന്‍ കഴിയും; ഇക്കാര്യങ്ങള്‍ അറിയണം

സ്വർണ്ണവ്യപാരിയെ ആക്രമിച്ച് ഒന്നേമുക്കാൽ കോടിയുടെ സ്വർണ്ണം കവർന്ന കേസിലെ മുഖ്യ പ്രതി പിടിയിൽ

മാസപ്പടിയില്‍ വിജിലന്‍സ് അന്വേഷണമില്ല; പുനഃപരിശോധന ഹര്‍ജി ഹൈക്കോടതി തള്ളി

അടുത്ത ലേഖനം
Show comments