Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

വിനീതിന്റെ സിനിമയ്ക്ക് സംഗീതം ഒരുക്കുവാൻ ബോംബെ ജയശ്രീയുടെ മകൻ അമൃത്, 'വർഷങ്ങൾക്കു ശേഷം' ഒരുങ്ങുന്നു

Varshangalkku Shesham My 6th film as a director  വിനീത് ശ്രീനിവാസൻ

കെ ആര്‍ അനൂപ്

, വെള്ളി, 14 ജൂലൈ 2023 (09:05 IST)
പ്രഖ്യാപനം വന്നതു മുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രണവ് മോഹൻലാൽ ചിത്രമാണ് 'വർഷങ്ങൾക്കു ശേഷം'. വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൻറെ സംഗീതവുമായി ബന്ധപ്പെട്ട ഒരു അപ്‌ഡേറ്റ് പുറത്തുവന്നു.
വിനീത് തന്നെയാണ് പുതിയ വിവരങ്ങൾ കൈമാറിയത്.കർണാടിക് സം?ഗീതജ്ഞ ബോംബെ ജയശ്രീയുടെ മകൻ അമൃത് രാംനാഥ് സിനിമയ്ക്കായി സംഗീതം ഒരുക്കും എന്നതാണ് പുതിയ വാർത്ത. വിനീതിനൊപ്പം പ്രവർത്തിക്കുന്നതിനുള്ള സന്തോഷം അമൃതും പങ്കുവെച്ചു. തൻറെ ഏറ്റവും വലിയ സ്വപ്നം യാഥാർത്ഥ്യമാക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. എൻറെ മ്യൂസിക് ഡയറക്ടർ എന്നു പറഞ്ഞുകൊണ്ടാണ് വിനീത് അമൃതിനെ പരിചയപ്പെടുത്തിയത്.
കല്യാണി പ്രിയദർശൻ, ധ്യാൻ ശ്രീനിവാസൻ, അജു വർ?ഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, നിവിൻ പോളി, ഷാൻ റഹ്‌മാൻ എന്നിവരും പുതിയ സിനിമയുടെ ടീമിൽ ഉണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാമായണം സിനിമയാക്കാനൊരുങ്ങി ദങ്കല്‍ സംവിധായകന്‍, സീതയായി സായ് പല്ലവി എത്തുമെന്ന് സൂചന