Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബോളിവുഡ് താരം വരുൺ ധവാൻ വിവാഹിതനാകുന്നു

ബോളിവുഡ് താരം വരുൺ ധവാൻ വിവാഹിതനാകുന്നു
, തിങ്കള്‍, 18 ജനുവരി 2021 (14:01 IST)
പ്രശസ്‌ത ബോളിവുഡ് താരം വരുൺ ധവാൻ വിവാഹിതനാകുന്നു.ബാല്യകാല സുഹൃത്തും ഫാഷന്‍ ഡിസൈനറുമായ നടാഷ ദലാല്‍ ആണ് വധു. ജനുവരി 22 മുതല്‍ 26 വരെ മുംബൈയില്‍ വച്ച് വിവാഹച്ചടങ്ങുകള്‍ നടക്കും. ചടങ്ങിൽ ബോളിവുഡിലെ പ്രമുഖർ പങ്കെടുക്കും.
 
വരുണും നടാഷയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ നേരത്തെ തന്നെ പ്രചരിച്ചിരുന്നു.കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന കോഫി വിത്ത് കരണ്‍ ഷോയിലാണ് തങ്ങള്‍ പ്രണയത്തിലാണെന്ന് വരുണ്‍ ധവാന്‍ തുറന്ന് സമ്മതിച്ചത്. മൈ നെയിം ഈസ് ഖാന്‍ എന്ന ചിത്രത്തില്‍ സഹസംവിധായകനായി സിനിമയിലെത്തിയ വരുൺ ധവാൻ കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ബദലാപൂർ,ഒക്‌ടോബർ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി - അമല്‍ നീരദ് ചിത്രം, ഷൂട്ടിംഗ് ഫെബ്രുവരി 3ന് തുടങ്ങും !