ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ് അക്ഷയ് കുമാർ. 2022ല്‍ റിലീസിനൊരുങ്ങുന്ന പുതിയ സിനിമയ്ക്ക് വേണ്ടി 135 കോടി രൂപയാണ് നടൻ പ്രതിഫലം വാങ്ങുന്നത് എന്നാണ് പുതിയ റിപ്പോർട്ട്. ഒരു ഇന്ത്യൻ താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുക കൂടിയാണിത്. അദ്ദേഹത്തിൻറെ താരമൂല്യവും ബോക്സോഫീസിൽ വലിയ വിജയങ്ങൾ നടൻ നേടുന്നതിനാലും നിർമ്മാതാക്കൾ പണം മുടക്കാൻ തയ്യാറാവുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോക്ക് ഡൗൺ സമയത്തും നടൻ പ്രതിഫലം ഉയർത്തി. അടച്ചിടൽ കാലത്തിനുശേഷം അക്ഷയ് കുമാർ 99 കോടിയില്‍ നിന്നും 108 കോടിയിലേക്ക് പ്രതിഫലം ഉയർത്തി. പിന്നീട് 117 കോടി രൂപ വരെ അദ്ദേഹം വാങ്ങി എന്നുമാണ് വിവരം. നടൻ ഏറ്റെടുക്കുന്ന റിസ്കും മറ്റു താരങ്ങളേക്കാൾ ഉള്ള ഡിമാൻഡും ആണ് പ്രതിഫലം കൂട്ടാനുള്ള കാരണമായി പറയുന്നത്.