Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആറാം ക്ലാസില്‍ തുടങ്ങിയ കൂട്ടുകെട്ട്, സിനിമ സംവിധായകരായി വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും

vedikkettumovie ഉണ്ണികൃഷ്ണൻ

കെ ആര്‍ അനൂപ്

, ബുധന്‍, 4 മെയ് 2022 (11:02 IST)
ആറാം ക്ലാസില്‍ തുടങ്ങിയ കൂട്ടുകെട്ട് സിനിമയിലും തുടരുകയാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും. ഇരുവരും ആദ്യമായി സംവിധാനം ചെയ്യുന്ന വെടിക്കെട്ട് ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. 
'അന്ന് ഞാന്‍ 6 ആം ക്ലാസ്സില്‍ പഠിക്കുന്ന സമയം... ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന എന്റെ അടുത്ത് കൂട്ടുക്കാരന്‍ ശ്രീനാഥ് ഒരാളെ പരിചയപ്പെടുത്തി..' എടാ ഇതാണ് ഞാന്‍ പറഞ്ഞ വിഷ്ണു ഉണ്ണി കൃഷ്ണന്‍' ഞാന്‍ അവനു കൈ കൊടുത്ത് ക്രിക്കറ്റ് കളിക്കാന്‍ ക്ഷണിച്ചു അന്ന് ഞാനും അവനും ചേര്‍ന്ന് ഓടി കുറച്ചു റണ്ണുകള്‍ എടുത്ത്...ആ ഓട്ടം ഓടിയോടി ഒരു സിനിമയുടെ സംവിധാനത്തിന്റ പടിവാതിലില്‍ വന്നു നില്‍ക്കുന്നു... ഇന്ന് വരെയുള്ള എല്ലാ സംവിധായകരുടെയും മുന്നില്‍ തല കുനിച്ചു പ്രണമിച്ചു കൊണ്ട് നിങ്ങളെ മാത്രം വിശ്വസിച്ചു...കുറെ അമ്മമാരുടെ ആശിര്‍വാദത്തോടെ ഞങ്ങള്‍ വെടിക്കെട്ടിനുതിരി കൊളുത്തുന്നു'- ബിബിന്‍ ജോര്‍ജ് കുറിച്ചു.
 
'ബിബിനും ഞാനും ചേര്‍ന്ന് ആറാം ക്ലാസ്സില്‍ വച്ച് തുടങ്ങിയ കൂട്ടുകെട്ടില്‍ ദൈവാനുഗ്രഹം കൊണ്ട് പല മാച്ചുകളും ഭംഗിയായി ഞങ്ങള്‍ പൂര്‍ത്തിയാക്കി. ഞങ്ങളുടെ പുതിയൊരു ഇന്നിംഗ്‌സ് ആരംഭിക്കുകയാണ്... എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടാവണം..'-വിഷ്ണു ഉണ്ണികൃഷ്ണന്‍ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെടിക്കെട്ടിനു തിരി കൊളുത്തി വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും, ചിത്രീകരണം കൊച്ചിയില്‍