Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടാമതും മമ്മൂട്ടിയുടെ നായികയാകാന്‍ മഞ്ജു വാര്യര്‍, വരുന്നത് യഥാര്‍ത്ഥ സംഭവ കഥ, താരനിരയില്‍ ബിജുമേനോനും !

രണ്ടാമതും മമ്മൂട്ടിയുടെ നായികയാകാന്‍ മഞ്ജു വാര്യര്‍, വരുന്നത് യഥാര്‍ത്ഥ സംഭവ കഥ, താരനിരയില്‍ ബിജുമേനോനും !

കെ ആര്‍ അനൂപ്

, ചൊവ്വ, 19 ഏപ്രില്‍ 2022 (08:54 IST)
മലയാളികള്‍ എന്നും ആഗ്രഹിക്കുന്ന കോമ്പിനേഷനാണ് മമ്മൂട്ടി-മഞ്ജു വാര്യര്‍. ഇരുവരും ആദ്യമായി ഒന്നിച്ച 'ദി പ്രീസ്റ്റ്' റിലീസ് ചെയ്ത് ഈയടുത്തായിരുന്നു ഒരു വര്‍ഷം പൂര്‍ത്തിയായത്. ഇപ്പോഴിതാ രണ്ടാളും പുതിയ ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നു. 
ആറാട്ടിന് ശേഷം ബി ഉണ്ണികൃഷ്ണന്‍-ഉദയ കൃഷ്ണ കൂട്ടുകെട്ടില്‍ അണിയറയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍.ബിജു മേനോന്‍, മഞ്ജു വാര്യര്‍ സിദ്ദീഖ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ഗൗരവമേറിയ വിഷയമാണ് സിനിമ പറയാന്‍ പോകുന്നത് എന്നാണ് വിവരം.
 
ഫെബ്രുവരി 18നായിരുന്നു ബി ഉണ്ണികൃഷ്ണന്റെ ആറാട്ട് പ്രദര്‍ശനത്തിനെത്തിയത്. നിലവില്‍ ആമസോണ്‍ പ്രൈമില്‍ ചിത്രം ലഭ്യമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുരാജിന്റെ ശക്തമായ പോലീസ് വേഷം, 'ജന ഗണ മന' ആദ്യ ഗാനം, വീഡിയോ