Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

വെടിക്കെട്ട് ട്രെയിലര്‍ ലോഞ്ച്, കോഴിക്കോട്ടേക്ക് ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും

Vedikkettu Movie Red FM Malayalam Bibin George Badusha Nm Nm Shinoy Mathew Sree Gokulam Movies

കെ ആര്‍ അനൂപ്

, ചൊവ്വ, 17 ജനുവരി 2023 (09:04 IST)
ബാദുഷ സിനിമാസിന്റെയും പെന്‍ & പേപ്പര്‍ ക്രിയേഷന്‍സിന്റെയും നിര്‍മ്മാണത്തില്‍ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന വെടിക്കെട്ട് ഫെബ്രുവരി മൂന്നിന് പ്രദര്‍ശനത്തിന് എത്തും. സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ജനുവരി 22ന്.
 
ഗോകുലം ഗലേറിയ കോഴിക്കോട് വെച്ചാണ് ട്രെയിലര്‍ ലോഞ്ച്.
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും തന്നെയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇരുന്നൂറോളം പുതുമുഖ താരങ്ങള്‍ സിനിമയില്‍ ഉണ്ടെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
 
പുതുമുഖങ്ങളായ ഐശ്യര്യ അനില്‍കുമാര്‍, ശ്രദ്ധ ജോസഫ് എന്നിവരാണ് നായികമാര്‍.
 രതീഷ് റാം ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിംഗും നിര്‍വഹിക്കുന്നു. 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

45-ാം വയസ്സില്‍ രണ്ടാം വിവാഹം കഴിക്കാന്‍ നാണമില്ലേ എന്ന് പലരും പരിഹസിച്ചു; പ്രശസ്ത നടി മങ്ക മഹേഷിന്റെ ജീവിതം ഇങ്ങനെ