Webdunia - Bharat's app for daily news and videos

Install App

Veena Mukundan: കരഞ്ഞാൽ രോഗം കൂടുന്ന അവസ്ഥ, കണ്ണാടിയിൽ ഒന്ന് നോക്കാൻ പോലും പേടി തോന്നി: രോഗാവസ്ഥയെ പറ്റി വീണ മുകുന്ദൻ

അഭിറാം മനോഹർ
വെള്ളി, 21 മാര്‍ച്ച് 2025 (10:47 IST)
Veena Mukundan
യൂട്യൂബില്‍ സെലിബ്രിറ്റി അഭിമുഖങ്ങളിലൂടെ ശ്രദ്ധ നേടിയ അവതാരകയാണ് വീണ മുകുന്ദന്‍. അടുത്തിടെ ധ്യാന്‍ ശ്രീനിവാസന്‍ ചിത്രമായ ആപ് കൈസെ ഹോ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കും വീണ ചുവട് വെച്ചിരുന്നു. എന്നാല്‍ സിനിമയുടെ പല പ്രൊമോഷന്‍ പരിപാടികളിലും സണ്‍ഗ്ലാസ് വെച്ചാണ് വീണ എത്തിയിരുന്നത്. ഇപ്പോഴിതാ ഇതിന് പിന്നിലുള്ള കാരണമെന്തായിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വീണ.
 
കണ്ണീര്‍ ഗ്രന്ഥികള്‍ക്ക് സംഭവിക്കുന്ന അണുബാധമൂലമുണ്ടാകുന്ന ഐലിഡ് എഡിമയെന്ന രോഗാവസ്ഥയായിരുന്നു തനിക്കെന്ന് സ്വന്തം യൂട്യൂബ് ചാനലിലും സോഷ്യല്‍ മീഡിയ പേജുകളിലും പങ്കുവെച്ച വീഡിയോയില്‍ വീണ വ്യക്തമാക്കി.
 
 ഒരു അഭിമുഖം എടുത്തശേഷം ഫ്‌ളാറ്റില്‍ വന്ന് ഉച്ചയ്ക്ക് കിടന്നശേഷം എഴുന്നേറ്റപ്പോഴാണ് വലതുകണ്ണിന് ഒരു തടിപ്പ് തോന്നുന്നത്. അപ്പോള്‍ അത് കാര്യമാക്കിയില്ലെങ്കിലും അടുത്ത ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ ഈ വീക്കം കൂടിയിരിക്കുന്നു. എറണാകുളത്തെ ഒരു ആശുപത്രിയില്‍ ചികിത്സ തേടി. അടുത്ത ദിവസം ശരിയാകുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ മരുന്ന് കഴിഞ്ഞിട്ടും വീക്കം കുറഞ്ഞില്ലെന്ന് മാത്രമല്ല അത് കൂടുതല്‍ വഷളായി. അങ്ങനെയാണ് ഒരു നേത്ര വിദഗ്ധനെ കാണിക്കുന്നത്. അപ്പോഴാണ് റൈറ്റ് ഐലിഡ് എഡിമയാണെന്ന് മനസിലാകുന്നത്.
 
 10-12 ദിവസം കഴിയാതെ രോഗം മാറില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. എനിക്കാണെങ്കില്‍ സിനിമയുടെ പ്രമോഷന്‍ പരിപാടികളും നിരവധി അഭിമുഖങ്ങളും എല്ലാം ഉള്ള സമയമാണ്. കരഞ്ഞാല്‍ രോഗം മാറില്ലെന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും സങ്കടം കാരണം കരയാതിരിക്കാനും സാധിച്ചില്ല. കണ്ണാടിയില്‍ നോക്കാന്‍ പോലും പേടിയായി. ആത്മവിശ്വാസമാകെ പോയി. ഒരു ദിവസം നോക്കിയപ്പോള്‍ മറ്റേ കണ്ണിലേക്കും പടര്‍ന്നു. അതോടെ ടെന്‍ഷനായി. സുഹൃത്തുക്കള്ളും സഹപ്രവര്‍ത്തകരുമെല്ലാം ഒപ്പം നിന്നു. അങ്ങനെ ധൈര്യം സംഭരിച്ചാണ് പ്രമോഷന്‍ പരിപാടികള്‍ക്ക് പങ്കെടുത്തത്. പിന്നീട് രോഗം പൂര്‍ണമായി മാറിയശേഷമാണ് പുറത്തിറങ്ങിയത്. വീണ പറഞ്ഞു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തുര്‍ക്കി നാവികസേനയുടെ യുദ്ധക്കപ്പല്‍ പാക്കിസ്ഥാന്‍ തുറമുഖത്ത്

പരീക്ഷയെഴുതാന്‍ പത്തനംതിട്ട വരെ പോകില്ലെന്ന് കരുതി, പക്ഷേ ഗ്രീഷ്മയുടെ കണക്കുകൂട്ടലുകള്‍ തെറ്റി

പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ പിടിച്ചെടുക്കണമെന്ന് ബംഗ്ലാദേശ് മുന്‍ ജനറല്‍

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഭീകരരെ സഹായിക്കുന്നവര്‍ക്കെതിരെ നടപടി കടുപ്പിച്ച് കശ്മീര്‍ പോലീസ്; 2800 പേരെ കസ്റ്റഡിയിലെടുത്തു

സിനിമാ താരമല്ല 'സൂപ്പര്‍ കളക്ടര്‍'; തൃശൂരിന്റെ ഹൃദയം കവര്‍ന്ന് അര്‍ജുന്‍ പാണ്ഡ്യന്‍ (വീഡിയോ)

അടുത്ത ലേഖനം
Show comments