തമിഴകത്തിന് പുറമെ മലയാളത്തിലും ഒട്ടേറെ ആരാധകരുള്ള നടനാണ് വിക്രം. അടുത്തിടെ ഇറങ്ങിയ വിക്രം സിനിമ മലയാളത്തിലെ ഏറ്റവും ഹൈപ്പുമായി വന്ന മോഹന്‍ലാല്‍ സിനിമയായ എമ്പുരാനൊപ്പമാണ് റിലീസ് ചെയ്തത്. കേരളത്തില്‍ വലിയ ഓളം സൃഷ്ടിക്കാനായില്ലെങ്കിലും തിയേറ്ററുകളില്‍ വിജയമാകാന്‍ വിക്രം സിനിമയ്ക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ എമ്പുരാന്‍ ഒടിടി റിലീസിന് തയ്യാറെടുക്കുമ്പോള്‍ എമ്പുരാനൊപ്പമെത്തിയ വിക്രം സിനിമയും ഒടിടി റിലീസ് ചെയ്യാന്‍ പോവുകയാണ്.
ഏപ്രില്‍ 24 മുതല്‍ ആമസോണ്‍ പ്രമിലാണ് വിക്രം സിനിമ സ്ട്രീം ചെയ്യുക. തമിഴ്, തെലുങ്ക്,ഹിന്ദി,മലയാളം, കന്നഡ ഭാഷകളിലും സിനിമ സ്ട്രീം ചെയ്യും. എമ്പുരാനൊപ്പം മാര്‍ച്ച് 27നായിരുന്നു സിനിമയുടെ റിലീസ്. ചിത്രത്തിലെ വിക്രമിന്റെ പ്രകടനത്തിന് മികച്ച സ്വീകരണമായിരുന്നു തമിഴകത്ത് നിന്നും ലഭിച്ചത്. ഏറെ കാലത്തിന് ശേഷം തിയേറ്ററുകളില്‍ വിജയം നേടിയ വിക്രം സിനിമയെന്ന നേട്ടം സ്വന്തമാക്കാനും സിനിമയ്ക്ക് സാധിച്ചിരുന്നു. വിക്രമിനൊപ്പം ദുഷാറ, സുരാജ് വെഞ്ഞാറമൂട്, എസ് ജെ സൂര്യ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാനതാരങ്ങള്‍.