കാഴ്ച എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളത്തിലെ മികച്ച സംവിധായകരുടെ നിരയിലേക്ക് കസേരയിട്ട് ഇരുന്ന സംവിധായകനാണ് ബ്ലെസി. മലയാളത്തിലെ മികച്ച സിനിമകളില്‍ ഒന്നായാണ് ബ്ലെസിയുടെ കാഴ്ച എന്ന സിനിമയെ കണക്കിലാക്കുന്നത്. 2004ല്‍ റിലീസ് ചെയ്ത സിനിമയിലെ കൊച്ചുണ്ടാപ്പിരിയും മമ്മൂട്ടിയുടെ മാധവനും ഇന്നും മലയാളികളെ കണ്ണിനെ ഈറനണിയിപ്പിക്കുന്ന കഥാപാത്രങ്ങളാണ്.
ഇപ്പോഴിതാ കാഴ്ച എന്ന സിനിമയെ പറ്റി സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കാഴ്ച സിനിമ കണ്ട് വീട്ടില്‍ നിന്ന് വന്നിട്ടും ആ സിനിമയിലെ കഥാപാത്രങ്ങള്‍ തന്നെ വേട്ടയാടിയെന്നാണ് തരുണ്‍ മൂര്‍ത്തി പറയുന്നത്. ആ സിനിമയിലെ പാട്ടുകള്‍, വിഷ്വല്‍സ്. ക്ലൈമാക്‌സില്‍ മമ്മൂക്ക പോയി എന്തെങ്കിലും വിവരം കിട്ടിയാല്‍ ഈ അഡ്രസിലോ നമ്പറിലോ വിളിക്കണമെന്ന് പറഞ്ഞ് പേപ്പര്‍ കൊടുക്കുന്ന സീന്‍. അയാളാ പേപ്പര്‍ ചുരുട്ടികളഞ്ഞതിനേക്കാള്‍ വേദന എനിക്ക് വേറെ ഉണ്ടായിട്ടില്ല. ആ പ്രായത്തില്‍ എന്നെങ്കിലും ഇങ്ങനത്തെയെല്ലാം സിനിമയില്‍ ഭാഗമാകണമെന്ന് ആഗ്രഹം തോന്നിയിട്ടുണ്ടെന്നാണ് തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയത്. സൈന സൗത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തരുണ്‍ മൂര്‍ത്തിയുടെ പ്രതികരണം.