Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാലക്കാടുള്ള പോലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥ !വേലയില്‍ വേറിട്ട പോലീസ് ഓഫീസറായി സണ്ണി വെയ്ന്‍

Shane Nigam (ഷെയിന്‍ നിഗം) Indian actor

കെ ആര്‍ അനൂപ്

, തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2022 (11:03 IST)
സിന്‍-സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ ജോര്‍ജ് നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രത്തിന് വേല എന്നാണ് പേര് നല്‍കിയിരിക്കുന്നത്.ഷെയ്ന്‍ നിഗം, സണ്ണി വെയ്ന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം പാലക്കാടുള്ള ഒരു പോലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് പറയുന്നതെന്ന് നിര്‍മ്മാതാവ് ജോര്‍ജ് വെളിപ്പെടുത്തി.
 
'സിന്‍സില്‍ സെല്ലുലോയ്ഡിന്റെ ബാന്നറില്‍ ജോര്‍ജ് നിര്‍മ്മിക്കുന്ന വേലയിലെ സണ്ണി വെയ്ന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. വേറിട്ട ഗെറ്റപ്പില്‍ ആണ് പോലീസ് ഓഫീസറായി സണ്ണി ഈ ചിത്രത്തില്‍ എത്തുന്നത് . പാലക്കാടുള്ള ഒരു പോലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് വേല. ശ്യാം ശശി സംവിധാനവും സജാസ് തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നു. പ്രധാന വേഷങ്ങളില്‍ ഷൈന്‍ നിഗവും സണ്ണി വെയ്നും എത്തുന്ന ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളില്‍ സിദ്ധാര്‍ഥ് ഭരതനും അഥിതി ബാലനുമാണ്'-ജോര്‍ജ് കുറിച്ചു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് തിയേറ്ററുകളിലേക്ക്, ഒ.ടി.ടി റൈറ്റ്‌സ് വിറ്റുപോയി