Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷെയ്ന്‍ നിഗം പോലീസ് യൂണിഫോമില്‍ എത്തുന്ന സിനിമ, ചിത്രീകരണം പൂര്‍ത്തിയായി

Shane Nigam Sunny Wayne Sidharth Bharathan Syam Sasi M Sajas

കെ ആര്‍ അനൂപ്

, ചൊവ്വ, 2 ഓഗസ്റ്റ് 2022 (11:01 IST)
ഷെയ്ന്‍ നിഗം, സണ്ണി വെയ്ന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.
 
സിന്‍-സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ ജോര്‍ജ് മമ്മൂട്ടി നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രംകൂടിയാണിത്.
സുരേഷ് രാജന്‍ ചായഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ വിക്രം വേദ, കൈദി മുതലായ സിനിമകളുടെ സംഗീത സംവിധായകന്‍ ആയിരുന്ന സാം സി.എസ് ആണ് മ്യൂസിക് ഡയറക്ടര്‍. എഡിറ്റര്‍ മഹേഷ് ഭുവനേന്ദ്, ബിനോയ് തലക്കുളത്തൂര്‍ കലാ സംവിധാനവും, ധന്യ ബാലകൃഷ്ണന്‍ വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു. 
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുനില്‍ സിങ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, പ്രോജക്ട് ഡിസൈനര്‍ ലിബര്‍ ഡേഡ് ഫിലിംസ്, ഫിനാന്‍സ് കണ്‍ട്രോളര്‍ അഗ്‌നിവേഷ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് എബി ബെന്നി, ഔസേപ്പച്ചന്‍, പ്രൊഡക്ഷന്‍ മാനേജര്‍ മന്‍സൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രശാന്ത് ഈഴവന്‍, അസോസിയേറ്റ് ഡയറക്ടര്‍സ് തന്‍വിന്‍ നസീര്‍, ഷൈന്‍ കൃഷ്ണ, മേക്കപ്പ് അമല്‍ ചന്ദ്രന്‍, സംഘട്ടനം പിസി സ്റ്റണ്ട്‌സ്, പബ്ലിസിറ്റി ഡിസൈന്‍സ് ടൂണി ജോണ്‍, സ്റ്റില്‍സ് ഷുഹൈബ് എസ്.ബി.കെ, പി ആര്‍ ഓ പ്രതീഷ് ശേഖര്‍.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാലിദ്വീപില്‍ നിന്നും, യാത്രകളെ സ്‌നേഹിച്ച് നടി സാധിക വേണുഗോപാല്‍