Publish Date: Sat, 02 Jan 2021 (14:45 IST)
Updated Date: Sat, 02 Jan 2021 (14:49 IST)
ജയസൂര്യ - സംയുക്ത മേനോൻ ടീമിൻറെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് വെള്ളം. സെൻസറിംഗ് നടപടിക്രമങ്ങൾ പൂർത്തിയാക്കി യു സർട്ടിഫിക്കറ്റ് ലഭിച്ച സിനിമ തീയറ്റർ തുറന്നാൽ ആദ്യം എത്തുന്ന മലയാളം ചിത്രം ആകുമെന്ന സൂചന നിർമാതാക്കൾ നൽകി. "ഈ സാഹചര്യത്തിൽ തിയറ്റർ ഉടമകളുടെ തീരുമാനം നോക്കി എപ്പോൾ വേണമെങ്കിലും പടം കൊടുക്കുവാൻ ഞങ്ങൾ ഒരുക്കമാണ്" - നിർമ്മാതാക്കൾ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ജനുവരി അഞ്ചിന് തിയേറ്ററുകൾ തുറക്കുമ്പോൾ 80ഓളം മലയാളം ചിത്രങ്ങളാണ് റിലീസ് കാത്തുനിൽക്കുന്നത്. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളെല്ലാം ഈ ചിത്രത്തിൻറെ പൂർത്തിയായി.
ക്യാപ്റ്റൻ എന്ന ചിത്രത്തിനുശേഷം ജയസൂര്യയും സംവിധായകൻ പ്രജേഷ് സെന്നും ഒന്നിക്കുന്ന ചിത്രമാണിത്. 2020 ഏപ്രിലിൽ വിഷു ചിത്രമായി റിലീസ് ചെയ്യാനിരുന്ന സിനിമ കൊറോണ പ്രതിസന്ധിയെ തുടർന്ന് നീളുകയായിരുന്നു.