Publish Date: Tue, 22 Dec 2020 (18:58 IST)
Updated Date: Tue, 22 Dec 2020 (19:00 IST)
ഷാജി പാപ്പൻറെയും പിള്ളേരുടെയും മൂന്നാം വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. 'ആട് 3' അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നാണ് വിവരം. കരിയറിലെ ആദ്യ ബ്ലോക്ക് ബസ്റ്റർ സമ്മാനിച്ച 'ആട് 2'-ൻറെ മൂന്നാം വാർഷികം ആഘോഷമാക്കുകയാണ് ഇപ്പോൾ സംവിധായകൻ മിഥുൻ മാനുവൽ തോമസ്. 2017 ഡിസംബർ 22നാണ് ചിത്രം റിലീസ് ആയത്.
"കരിയറിലെ ആദ്യ ബ്ലോക്ക് ബസ്റ്ററിന് ഇന്ന് മൂന്നാം പിറന്നാൾ." - മിഥുൻ മാനുവൽ തോമസ് കുറിച്ചു.
2015-ലാണ് 'ആട്: ഒരു ഭീകരജീവിയാണ്' റിലീസ് ചെയ്തത്. തീയറ്ററിൽ പരാജയപ്പെട്ടെങ്കിലും പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് രണ്ടാം ഭാഗം സ്വീകരിച്ചത്. ആദ്യഭാഗത്തിലെ താരനിര രണ്ടാം ഭാഗത്തിലും ഉണ്ടായിരുന്നു.
ജയസൂര്യ, സണ്ണി വെയ്ന്‍, വിജയ് ബാബു, സൈജു കുറുപ്പ്, വിനീത് മോഹന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഭഗത് മാനുവല്‍, ശ്രിന്ദ അര്‍ഹാന്‍, ബിജുകുട്ടന്‍, നെല്‍സണ്‍, ഹരികൃഷ്ണന്‍ എന്നിവരാണ് പ്രധാനവേഷങ്ങളിൽ എത്തിയത്. ഫ്രൈഡേ ഫിലംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിഷ്ണു നാരായണനാണ് ഛായാഗ്രഹണം നിർവഹിച്ചത്. ഷാന്‍ റഹ്മാനിൻറെതാണ് സംഗീതം.