തീയേറ്റർ തുറന്നാൽ ആദ്യം റിലീസ് ചെയ്യുന്ന മലയാള സിനിമ ജയസൂര്യയുടെ 'വെള്ളം' !

കെ ആര്‍ അനൂപ്
ശനി, 2 ജനുവരി 2021 (14:45 IST)
ജയസൂര്യ - സംയുക്ത മേനോൻ ടീമിൻറെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് വെള്ളം. സെൻസറിംഗ് നടപടിക്രമങ്ങൾ പൂർത്തിയാക്കി യു സർട്ടിഫിക്കറ്റ് ലഭിച്ച സിനിമ തീയറ്റർ തുറന്നാൽ ആദ്യം എത്തുന്ന മലയാളം ചിത്രം ആകുമെന്ന സൂചന നിർമാതാക്കൾ നൽകി. "ഈ സാഹചര്യത്തിൽ തിയറ്റർ ഉടമകളുടെ തീരുമാനം നോക്കി എപ്പോൾ വേണമെങ്കിലും പടം കൊടുക്കുവാൻ ഞങ്ങൾ ഒരുക്കമാണ്" - നിർമ്മാതാക്കൾ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
 
ജനുവരി അഞ്ചിന് തിയേറ്ററുകൾ തുറക്കുമ്പോൾ 80ഓളം മലയാളം ചിത്രങ്ങളാണ് റിലീസ് കാത്തുനിൽക്കുന്നത്. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളെല്ലാം ഈ ചിത്രത്തിൻറെ പൂർത്തിയായി.
 
ക്യാപ്റ്റൻ എന്ന ചിത്രത്തിനുശേഷം ജയസൂര്യയും സംവിധായകൻ പ്രജേഷ് സെന്നും ഒന്നിക്കുന്ന ചിത്രമാണിത്. 2020 ഏപ്രിലിൽ വിഷു ചിത്രമായി റിലീസ് ചെയ്യാനിരുന്ന സിനിമ കൊറോണ പ്രതിസന്ധിയെ തുടർന്ന് നീളുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലൈംഗികാതിക്രമക്കേസിലെ അറസ്റ്റിന് പിന്നാലെ സംവിധായകൻ രഞ്ജിത്തിന് ദേഹാസ്വാസ്ഥ്യം, ഹൃദയസംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ

USA - Iran : അതിനും മടിക്കില്ല, കരസേനയെ ഇറക്കുമെന്ന വാർത്തകൾ തള്ളാതെ പെൻ്റഗൺ

എണ്ണ വേണ്ടവർ ഹോർമുസ് പിടിച്ചെടുക്കുക, അല്ലെങ്കിൽ യുഎസിൽ നിന്നും വാങ്ങാം : കൈയൊഴിഞ്ഞ് ട്രംപ്

പെറ്റ് ഡേ ഓഫർ: സന്താരി റിസോർട്ട്‌സിൽ വൂഫ്‌കേഷൻസിന് 20 ശതമാനം ഡിസ്‌കൗണ്ട്

സംസ്ഥാനത്ത് ഗാര്‍ഹിക എല്‍പിജി വിതരണത്തില്‍ യാതൊരു പ്രതിസന്ധിയും നിലവിലില്ല: സിവില്‍ സപ്ലൈസ് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments