Webdunia - Bharat's app for daily news and videos

Install App

മുണ്ട് മടക്കിക്കുത്തി മരണമാസ് ലുക്കിൽ ലാലേട്ടന്‍, 'ആറാട്ട്' പുതിയ ചിത്രം വൈറലാകുന്നു

കെ ആര്‍ അനൂപ്
വ്യാഴം, 31 ഡിസം‌ബര്‍ 2020 (21:19 IST)
മോഹൻലാലും സംവിധായകൻ ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന അഞ്ചാമത്തെ സിനിമയാണ് 'ആറാട്ട്. ചിത്രത്തിൻറെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. നെയ്യാറ്റിൻകര ഗോപനായി മോഹൻലാൽ എത്തുമ്പോൾ ആരാധകർക്ക് പ്രതീക്ഷകൾ വലുതാണ്. ഇപ്പോഴിതാ പുതിയൊരു ലൊക്കേഷൻ സ്റ്റിൽ പുറത്തുവന്നിരിക്കുകയാണ്. ചുവന്ന ഷർട്ട് ധരിച്ച് മുണ്ട് മടക്കി ഉടുത്ത് മാസ്സ് ലുക്കിലുള്ള മോഹൻലാൽ ചിത്രമാണ് അണിയറ പ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. ലൊക്കേഷനിൽ ആദ്യമായി എത്തിയ എഡിറ്ററും നിർമ്മാതാവുമായ ഷമീർ മുഹമ്മദാണ് തൻറെ സോഷ്യൽ മീഡിയ പേജിലൂടെ മോഹൻലാലിനും ബി ഉണ്ണികൃഷ്ണനും ഒപ്പമുള്ള ചിത്രം ആരാധകർക്കായി ഷെയർ ചെയ്തത്.
 
'നെയ്യാറ്റിൻകര ഗോപൻറെ ആറാട്ട്' എന്നാണ് ചിത്രത്തിൻറെ മുഴുവൻ ടൈറ്റിൽ. നെയ്യാറ്റിൻകര സ്വദേശിയായ ഗോപൻ ഒരു പ്രത്യേക സാഹചര്യത്തിൽ പാലക്കാട്ടേക്ക് എത്തുകയും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് സിനിമ പറയുന്നത്. ഉദയകൃഷ്ണ തിരക്കഥയൊരുക്കിയ ‘ആറാട്ട്’ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന മാസ് മസാല എന്റർടെയ്‌ർ കൂടിയാണ്. ശ്രദ്ധ ശ്രീനാഥാണ് നായിക. ഐ‌എ‌എസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് നടി എത്തുന്നത്.
 
സിദ്ദിഖ്, സായ് കുമാർ, നെടുമുടി വേണു, ഇന്ദ്രൻസ് വിജയരാഘവൻ, സ്വാസിക, രചന നാരായണന്‍‌കുട്ടി, ഷീല എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

Myanmar Earthquake: ദുരന്തം തീവ്രം; മ്യാന്‍മര്‍ ഭൂചലനത്തില്‍ മരണസംഖ്യ 700 ലേക്ക്

ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും

പ്രീ പ്രൈമറി വിദ്യാഭ്യാസം മൂന്ന് വര്‍ഷം; ഒന്നാം ക്ലാസില്‍ ചേര്‍ക്കേണ്ടത് ആറാം വയസ്സില്‍

Myanmar Earthquake: മ്യാന്‍മര്‍ ഭൂചലനത്തില്‍ 20 മരണം; വന്‍ നാശനഷ്ടം

ഭൂകമ്പ സാഹചര്യത്തില്‍ മ്യാന്‍മറിന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാര്‍: പ്രധാനമന്ത്രി മോദി

അടുത്ത ലേഖനം
Show comments