Select Your Language

Notifications

webdunia
webdunia
webdunia
webdunia

Luchy Bhaskar Second Part: ഭാസ്കർ ഒരിക്കൽ കൂടി കളത്തിലിറങ്ങും! ദുൽഖറിന്റെ ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകൻ

ദുൽഖറിന്റെ ആദ്യത്തെ 100 കോടി ചിത്രം കൂടിയായിരുന്നു ഇത്.

Venky Atloori

നിഹാരിക കെ.എസ്

, തിങ്കള്‍, 7 ജൂലൈ 2025 (08:35 IST)
ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അട്‌ലൂരി സംവിധാനം ചെയ്ത തെലുങ്ക് ചിത്രമാണ് ലക്കി ഭാസ്‌കർ. സിനിമ തിയേറ്ററിലെ ഒ.ടി.ടിയിലും ഹിറ്റായിരുന്നു. തെലുങ്കിൽ ദുൽഖറിന് ലഭിച്ച ഹാട്രിക്ക് വിജയം കൂടിയായിരുന്നു ഈ സിനിമ. തിയേറ്റർ റിലീസിന് ശേഷം ഒടിടിയിൽ എത്തിയപ്പോഴും ലക്കി ഭാസ്കർ തരം​ഗമായി മാറി. ദുൽഖറിന്റെ ആദ്യത്തെ 100 കോടി ചിത്രം കൂടിയായിരുന്നു ഇത്. 
 
ഈ ദുൽഖർ ചിത്രം അടുത്തിടെ നിരവധി അവാർ‍ഡുകളും നേടിയിരുന്നു. ഇപ്പോഴിതാ സിനിമയ്ക്ക് രണ്ടാം ഭാ​ഗം നിർമ്മിക്കാൻ പദ്ധതിയുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകൻ. ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു വെങ്കി അട്ലൂരി ഇതേകുറിച്ച് സംസാരിച്ചത്. സിനിമയുടെ തിരക്കഥ പുരോഗമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. ദുൽഖർ തന്നെയാകും നായകൻ എന്നും റിപ്പോർട്ടുണ്ട്. ഭാസ്കറിന്റെ ഇനിയുള്ള ജീവിതമാകും സിനിമയാക്കുക.
 
1980-1990 കാലഘട്ടത്തിലെ കഥയാണ് ‘ലക്കി ഭാസ്‌കർ’ പറഞ്ഞത്. ചിത്രത്തിൽ ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കർ കുമാർ ആയിട്ടായിരുന്നു ദുൽഖർ എത്തിയത്. മീനാക്ഷി ചൗധരി നായികയായി എത്തി. സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാർ ഒരുക്കിയ പാട്ടുകളും ചിത്രത്തിന്റേതായി ശ്രദ്ധിക്കപ്പെട്ടു. 
 
പിരീഡ് ഡ്രാമ ത്രില്ലർ ചിത്രം നിർമ്മിച്ചത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ്. 2024 ലെ ഗദ്ദർ തെലങ്കാന ഫിലിം അവാർഡുകളിൽ ദുൽഖറിന് സ്‌പെഷ്യൽ ജൂറി പുരസ്‌കാരം ഉൾപ്പെടെ നാല് അവാർഡുകളാണ് സിനിമയ്ക്ക് ലഭിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോലിയുടെ ഭാഗമായി എന്തും ചെയ്യും, സംവിധായകൻ പറഞ്ഞത് കൊണ്ടാണ് ഇറോട്ടിക് രംഗങ്ങൾ ചെയ്തത്: ശ്വേത മേനോൻ