Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആര്‍എസ്എസിന്റെ ആസ്ഥാനം ഭീകരര്‍ ലക്ഷ്യമിടുന്നുവെന്ന് രഹസ്യവിവരം; നാഗ്പൂരില്‍ ഡ്രോണ്‍ പറത്തുന്നതിന് 17 ദിവസം വിലക്ക്

പ്രദേശത്ത് ആവശ്യമുള്ള പോലീസിനെ വിന്യസിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

Drone flying banned

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 19 മെയ് 2025 (15:21 IST)
ആര്‍എസ്എസിന്റെ ആസ്ഥാനം ഭീകരര്‍ ലക്ഷ്യമിടുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നാഗ്പൂരില്‍ ഡ്രോണ്‍ പറത്തുന്നതിന് 17 ദിവസം വിലക്ക് ഏര്‍പ്പെടുത്തി. നാഗ്പൂര്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലാണ് സുരക്ഷ ക്രമീകരണങ്ങള്‍ നടക്കുന്നത്. പ്രദേശത്ത് ആവശ്യമുള്ള പോലീസിനെ വിന്യസിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
 
അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച സ്ഥിതിഗതികള്‍ വിലയിരുത്തി. അതേസമയം പഹല്‍ഗാം ആക്രമണത്തിന് മുന്‍പ് ജ്യോതി പാക്കിസ്ഥാനിലും ചൈനയും സന്ദര്‍ശനം നടത്തിയതായി പൊലീസ് കണ്ടെത്തി. ഇവരുടെ വരുമാനസ്രോതസില്‍ പോലീസ് അന്വേഷണം നടത്തും. ഹരിയാന പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്. ചാരപ്പണി കേസില്‍ നിലവില്‍ അറസ്റ്റിലാണ് യൂട്യൂബര്‍  ജ്യോതി മല്‍ഹോത്ര. ജ്യോതി നിരവധി തവണ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. കൂടാതെ ചൈനയിലേക്കും യാത്ര നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. 
 
ഇവരെ അഞ്ചുദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഈ സമയത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് നിര്‍ണായ വിവരങ്ങള്‍ ലഭിച്ചത്. ജ്യോതിയുടെ വരുമാനത്തിന്റെ ഉറവിടത്തെ കുറിച്ചുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഹരിയാന പോലീസിന് പുറമേ കേന്ദ്ര ഏജന്‍സികളും ജ്യോതിക്കെതിരെ പരാതിയുമായി മുന്നോട്ടു വരുകയാണ്. വരുംദിവസങ്ങളില്‍ ഇവരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യും. യൂട്യൂബില്‍ നിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ചുകൊണ്ട് മാത്രം ഇത്രയും വിദേശയാത്രകള്‍ നടത്താന്‍ സാധിക്കില്ലെന്ന നിഗമനത്തിലാണ് പോലീസ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Heavy Rain Alert: വരുന്നത് പെരുമഴ, ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ട്