Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഹിയ്ക്കാന്‍ നമ്മളെ പഠിപ്പിയ്ക്കുന്നത് ഒന്നേയുള്ളൂ.., കുറിപ്പുമായി നിര്‍മ്മാതാവ് ജോബി ജോര്‍ജ്

Jobby George

കെ ആര്‍ അനൂപ്

, തിങ്കള്‍, 7 ഫെബ്രുവരി 2022 (10:18 IST)
വെയില്‍ പുതിയ റിലീസ് തീയതി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 25ന് പ്രദര്‍ശന തീയതി പ്രഖ്യാപിച്ച സിനിമയെക്കുറിച്ച് ഒരു സൂചന നല്‍കി നിര്‍മ്മാതാവ് ജോബി ജോര്‍ജ്.
 
'സഹിയ്ക്കാന്‍ പറ്റില്ലെന്ന് നമ്മള്‍ കരുതുന്നതെന്തും സഹിയ്ക്കാന്‍ നമ്മളെ പഠിപ്പിയ്ക്കുന്നത് ഒന്നേയുള്ളൂ.., നമ്മുടെ സാഹചര്യം .....
 
വെയില്‍ പതിയെ വരികയാണ്........ നമ്മളിലേയ്ക്ക്.....ഫെബ്രുവരി 25 ന് ഉദയം'- ജോബി ജോര്‍ജ് കുറിച്ചു.
 
നവാഗതനായ ശരത് മേനോന്‍ ചിത്രം സംവിധാനം ചെയ്യുന്നു ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മ്മിക്കുന്നു.
നടന്‍ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാസ് മുഹമ്മദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പ്രവീണ്‍ പ്രഭാകറാണ് ചിത്രത്തിന്റെ എഡിറ്റ് നിര്‍വഹിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

5 കോടി ബജറ്റില്‍ നിര്‍മ്മിച്ച അയ്യപ്പനും കോശിയും എത്ര കോടി നേടിയെന്നറിയാമോ ?